Connect with us

Hi, what are you looking for?

CRIME

എക്സൈസ് സംഘത്തെക്കണ്ട് കഞ്ചാവ് വിൽപ്പനക്കാരായ യുവാക്കൾ ഓടി; ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി.

കോതമംഗലം : നെല്ലിക്കുഴി -പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിയായ തൃക്കാരിയൂർ മുല്ലേക്കടവ് പാലത്തിനിരുവശങ്ങളിലുള്ള വിജനമായ പറമ്പുകളും ചിറ്റേക്കാട്ടുകാവിന്റെ സമീപത്തുകൂടി പോകുമ്പോഴുള്ള മാണിയാട്ട് കുളിക്കടവും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനക്കും , കഞ്ചാവ് വലിക്കുവാനുമെത്തിയ യുവാക്കളെ ഇന്നലെ രാത്രി 8 മണിക്ക് എക്സൈസ് സംഘം ഓടിച്ചിട്ടും, വാഹങ്ങളിൽ ചെയ്സ് ചെയ്‌തും പിടികൂടി. ഈ മേഖലകൾ കേന്ദ്രീകരിച്ച് മദ്യപാന സംഘവും കഞ്ചാവ് മയക്കുമരുന്ന് മാഫിയകളും വിലസുന്നത് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്നും നിരവധി പരാതികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളുകളായി തൃക്കാരിയൂരിന്റെ വിവിധ പ്രാദേശങ്ങളിൽ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരം അറിഞ്ഞ് രഹസ്യ പരിശോധനക്ക് കഴിഞ്ഞ രാത്രി 8 മണിക്ക് മുല്ലേക്കടവിന്റെയും മാണിയാട്ട് കടവിന്റെയും ഭാഗങ്ങളിൽ മഫ്റ്റിയിൽ എത്തിയ എക്സൈസ് സംഘത്തെക്കണ്ട് അവിടെ തമ്പടിച്ചിരുന്ന ഗ്യാങ്ങുകൾ ചിതറിയോടി. ഇരുചക്ര വാഹനത്തിൽ കയറി തടത്തിക്കവല ഭാഗത്തേക്ക്‌ രക്ഷപെട്ടപ്പോൾ, വാഹനത്തെ ചെയ്സ് ചെയ്ത് റോഡിൽ വാഹനം കുറുകെ തടഞ്ഞ് രണ്ട് പേരെ പിടികൂടി. ഒരാളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു. ഇവരെയും ഇവരുടെ സ്കൂട്ടറും പരിശോധിച്ചപ്പോൾ ഇവരുടെ പക്കൽ നിന്നും കഞ്ചാവും, കഞ്ചാവ് പൊടി ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും സഹിതം കണ്ടെടുത്തു.

കോതമംഗലം റേഞ്ച് ന്യൂയറി നോടനുബന്ധിച്ച് കോതമംഗലത്ത് റേഞ്ച് ഇൻസ്‌പെക്ടർ ഹിറോഷ് വി ആറിന്റെയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന റെയിഡിൽ കോതമംഗലം മലയൻകീഴ്, തൃക്കാരിയൂർ തടത്തികവല ഭാഗത്ത് നിന്നും 20ഗ്രം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പിണ്ടിമന വില്ലേജ് മുത്തംകുഴി കരയിൽ പുതുപ്പിലേടം വീട്ടിൽ ജയൻ മകൻ അരവിന്ദ്, കുട്ടമംഗലം വില്ലേജ് നെല്ലിമറ്റം കരയിൽ മഞ്ഞോടത്തിൽ വീട്ടിൽ സാജു മകൻ അഖിൽ,നെല്ലിമറ്റം കരയിൽ പയ്യാറ്റിൽ വീട്ടിൽ ഷാജി മകൻ ആൽഫിൻ എന്നിവരെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പ്രിവൻറ്റീവ് ഓഫീസർ കെ റ്റി സാജു സി ഇ ഒ മാരായ ഇയാസ് പി പി, കൃഷ്ണകുമാർ എ എം, റസാഖ് കെ എ, ബിജു ഐസക് എന്നിവർ ഉണ്ടായിരുന്നു.

മുല്ലേക്കടവ് റോഡിൽ പാലത്തിന് താഴെയും, ചിറ്റേക്കാട്ട് കാവിന് താഴെയുള്ള ഭാഗത്തുമാണ് ഇവർ സ്ഥിരമായി തമ്പടിച്ചിരുന്നത്. തോട്ടിൽ കുളിക്കാൻ വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും, ഇതുവഴി പോകുന്ന യാത്രക്കാർക്കും സഹിതം പ്രദേശവാസികൾക്കെല്ലാം അന്യ സ്ഥലത്തുനിന്നുമെത്തുന്ന ഈ മദ്യപാന സംഘവും,കഞ്ചാവ് വലിക്കുവാനും, വിൽപ്പനക്കുമായുമെത്തുന്നസംഘവും ശല്യവും ഭീഷണിയായി മാറിയപ്പോൾ ആണ് നാട്ടുകാർ എക്സൈസിനെ വിവരം അറിയിച്ചത്. കഞ്ചാവ് വിൽപ്പനയുടെ പ്രധാന ഏജന്റുമാർ ഈ പ്രദേശത്ത് വന്നിരുന്ന് മൊബൈലിൽ എസ് എം എസ് വഴിയോ , നവ മാധ്യമങ്ങളായ വാട്സ്ആപ്പിലോ, ഫേസ് ബുക്കിലോ ഇവരുടെ ഇടയിലുള്ള രഹസ്യ കോഡുകൾ സന്ദേശമായി അയച്ച് സന്ദേശം കൈമാറിയ ശേഷം, ഓരോരുത്തരായി പല സ്ഥലങ്ങളിൽ നിന്നും പല സമയങ്ങളിലെത്തി കഞ്ചാവ് പൊതികൾ വാങ്ങിക്കൊണ്ട് പോകുകയാണ് പതിവെന്ന് പിടി കൂടിയവർ പറയുന്നു. കഞ്ചാവ് വിതരണകേന്ദ്രമായും പ്രദേശത്തെ ഈ മാഫിയ മാറ്റിയിരിക്കുന്നു. സ്കൂൾ കോളേജ് വിദ്യാത്ഥികൾ സഹിതം ഇതിന് പിന്നിലുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. പോലീസും എക്സൈസും മേഖലകളിൽ കൃത്യമായ ഇടവേളകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

error: Content is protected !!