കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ജൂലൈ 1 (ബുധൻ) മുതൽ പുതിയ 9 ഓഫീസുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി റോഡ്സ് പോത്താനിക്കാട്,സ്കൗട്ട് ആൻ്റ് ഗൈഡ് എന്നീ ഒൻപത് ഓഫീസുകളാണ് ജൂലൈ ഒന്നിന് ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. ഇനി ജോയിൻ്റ് ആർ ടി ഒ ഓഫീസ് മാത്രമാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുവാനുള്ളത്. പൂർണ്ണമായും ഓൺലൈൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജോയിൻ്റ് ആർ ടി ഒ ഓഫീസിൻ്റെ സിസ്റ്റം ഇൻസ്റ്റാളേഷൻ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ജൂലൈ 6 ന് ജോയിൻ്റ് ആർ റ്റി ഒ ഓഫീസ് കൂടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനസജ്ജമാകും. ഇതോടെ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം പൂർണ്ണ സജ്ജമാകുമെന്നും എംഎൽഎ അറിയിച്ചു.
