എറണാകുളം : വിദേശരാജ്യങ്ങളിൽ മികച്ച പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് അവരവരുടെ അഭിരുചികൾക്കനുസരിച്ച് പാതയൊരുക്കി കൊടുക്കുന്ന സ്ഥാപനമാണ് കോതമംഗലത്തെ മെന്റർ അക്കാഡമി. പേര് സൂചിപ്പിക്കുന്നതു പോലെ വിദ്യഭ്യാസരംഗത്ത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന യഥാർത്ഥ ഉപദേഷ്ടാവ്. ഈരംഗത്ത് സ്വദേശത്തും വിദേശത്തുമായി രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തനപാരമ്പര്യമുള്ള കോതമംഗലം സ്വദേശികളായ ആഷ ലില്ലി തോമസും ഭർത്താവ് ഷിബു ബാബു പള്ളത്തുമാണ് മെന്റർ അക്കാഡമിയുടെ സ്ഥാപകർ.
ഒന്നര പതിറ്റാണ്ടിലേറെയായി മദ്ധ്യകിഴക്കൻ രാജ്യങ്ങളിലും കാനഡയിലും എഡ്യൂക്കേഷൻ കൺസൽറ്റൻസികൾ നടത്തുന്ന ദമ്പതികൾ 2015ലാണ് ആസ്ഥാനം കോതമംഗലത്തേക്ക് മാറ്റിയത്. കേരളത്തോടുള്ള താൽപര്യവും ജനിച്ചു വളർന്നനാടിനോടുള്ള ഗൃഹാതുരത്വവുമാണ് കോതമംഗലത്ത് നിലയുറപ്പിക്കാൻ തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ആഷാ ലില്ലി തോമസ് വെളിപ്പെടുത്തുന്നു.
യൂറോപ്പിലും മറ്റുമൊക്കെ ബന്ധുബലം ഉള്ളവരും വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യപ്പെട്ടിരുന്നവരും മാത്രമേ ഈരംഗത്ത് ശോഭിച്ചിട്ടുള്ളു, ഈ അവസ്ഥമാറണം കഴിവുള്ള എല്ലാവർക്കും അവസരം ലഭിക്കണം. അതിന് സാമ്പത്തികം പോലും തടസമാകരുത്, ഈ ലക്ഷ്യം മുൻ നിറുത്തിയാണ് ആദിവാസി, പിന്നാക്കവിഭാഗങ്ങളിൽ ഉള്ളവർക്ക് വിദേശഭാഷാപഠനത്തിന് മെന്റർ അക്കാഡമിയിൽ സ്കോളർഷിപ്പും അർഹരായവർക്ക് 100ശതമാനം സൗജന്യവുമായി നൽകുന്നത്. അതോടൊപ്പം നാട്ടിലെ സാമൂഹ്യസാംസ്കാരിക രംഗത്തും മെന്റർ അക്കാഡമിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്.
സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്തി വരികയാണ് കോതമംഗലത്തെ പ്രമുഖ വിദേശവിദ്യാഭ്യാസ സ്ഥാപനമായ മെൻ്റർ അക്കാദമിയുടെ സോഷ്യൽ സർവീസ് വിങ് ആയ മെൻ്റ്റർ കെയർ. ആദിവാസി മേഖലയിൽ ഉൾപ്പെടെ നിർധന പിന്നോക്ക വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, ഊരു മൂപ്പൻമാർക്ക് ആദവ്, ആദിവാസി കലാരൂപങ്ങൾക്ക് പ്രോൽസാഹനം, ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ നിർമ്മാർജനത്തിനായുള്ള സാമഗ്രികൾ, പരിസ്ഥിതി, ഓസോൺ ദിനാചരണങ്ങൾ, വൃക്ഷതൈകളുടെ വിതരണവും പൊതുയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു സംരക്ഷണം, ഭിന്നശേഷി കാർക്കും കിടപ്പു രോഗികൾക്കുമുള്ള വിവിധ സഹായങ്ങൾ, ആദിവാസി – പിന്നോക്ക മേഖലകളി ലെ കുട്ടികൾക്കായി വിദേശ പഠന സൗകര്യം വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതിയും ചെറുകിട വ്യവസായങ്ങൾ നടത്തുന്നതിനുള്ള പരിശീലനവു ലഹരി-മയക്കുമരുന്നിനെതിരെ ലഘുലേഖ വിതരണം, പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ, പ്ലാസ്റ്റിക്ക് ബോധവൽക്കരണവും തുണി സഞ്ചികളുടെ വിതരണവും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം , സ്ത്രീ ശാക്ത്തീകണത്തിനായുള്ള പദ്ധതികൾ തുടങ്ങിയുവയും മെന്റർ കെയർ നടപ്പാക്കി വരുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് മെൻറ്റർ അക്കാഡമിയുടെ സാരഥി ആശാ ലില്ലി തോമസിന് കേരള കൗമുദി സ്ത്രീശാക്തീകരണ അവാർഡ് നൽകി മന്ത്രി പി രാജീവ് ആദരിച്ചത്.