കോതമംഗലം : കോതമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് ആന്റണി ജോൺ എം എൽ എ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കൊറോണയും ലോക്ക് ഡൗണും കൊണ്ട് ദുരിതത്തിലായ മാധ്യമ പ്രവർത്തകരെ സഹായിക്കുന്നതിനാണ് കിറ്റുകൾ തയ്യാറാക്കി നൽകിയത്. കോതമംഗലത്തെ മുഴുവൻ മാധ്യമപ്രവർത്തകർക്കുമുള്ള കിറ്റുകളുടെ വിതരണ ഉത്ഘാടനം പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്.സുഗുണ നു നൽകി കൊണ്ട് ആന്റണി ജോൺ എം എൽ നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ കെ.വി.തോമസ്, കെ ജെ യു സംസ്ഥാന വൈ. പ്രസിഡന്റ് ജേഷി അറക്കൽ, പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ജോ. സെക്രട്ടറി നിസാർ അലിയാർ, ട്രഷറാർ ഷിജോ അബ്രാഹം തുടങ്ങിവർ പങ്കെടുത്തു.
