കോതമംഗലം: കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കോതമംഗലം മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ എൽദോസ് പോൾ,കെ എ നൗഷാദ്,സിജോ വർഗീസ്, സപ്ലൈകോ മേഖലാ മാനേജർ മിനി എൽ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയ്,എ കെ ശിവൻ,എം എസ് എൽദോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1300 സ്ക്വയർ ഫീറ്റിൽ വിപുലമായ സൗകര്യത്തോടെ ആണ് ചേലാട് മില്ലുംപടിയിലെ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ യഥേഷ്ടം തെരെഞ്ഞെടുക്കുവാൻ പൊതുജനങ്ങൾക്ക് സൗകര്യമാകും വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.