Connect with us

Hi, what are you looking for?

NEWS

മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ സ്കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ സ്കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.

അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,സിജോ  വർഗീസ്,പ്രവീണ ഹരീഷ്,വി എച്ച് എസ് ഇ ടെക്നിക്കൽ ഡെപ്യൂട്ടി ഡയറക്ടർ ലിജി ജോസഫ്,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ എ ജോയ്,സി പി എസ് ബാലൻ,എം എസ് എൽദോസ്,ജയകുമാർ വെട്ടിക്കാടൻ,പി ഡബ്ല്യു ഡി ബിൽഡിങ്ങ്സ് അസിസ്റ്റന്റ്  എൻജിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം,എ ഇ ഒ മനു എ സി,പ്രിൻസിപ്പൽ രൂപ നായർ,പി ടി എ പ്രസിഡന്റ് ടി എസ് റെജി,വൈസ് പ്രസിഡന്റ് എം എം മുജീബ്,എസ് എം സി ചെയർമാൻ സി വി ജോസ്,വൈസ് ചെയർമാൻ പി കെ മോഹനൻ പിള്ള,എം പി ടി എ പ്രസിഡന്റ് ദീപ ഷാജു,എസ് എം സി അംഗങ്ങളായ എ പി പരമേശ്വരൻ നായർ,ബൈജു ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

മാതിരപ്പിള്ളി സ്കൂളിൽ 1 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഒന്നാം പിണറായി സർക്കാരാണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ തുക അനുവദിച്ചത്. 1912 ൽ ആരംഭിച്ച മാതിരപ്പിള്ളി ഗവ. സ്കൂളിൽ 1984 ൽ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.ഇവിടെ ഹൈസ്കൂൾ – ഹയർ സെക്കന്ററി വിഭാഗത്തിലായി 500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നായ മാതിരപ്പിള്ളി സ്കൂളിൽ 1 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഇതിന്റെ ഭാഗമായി മൂന്ന് നിലകളിലായി പുതുതായി 6 ക്ലാസ്സ് റൂമുകൾ,മൂന്ന് ലാബുകൾ,പുതിയ ഓഫീസ് – സ്റ്റാഫ് റൂമുകൾ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.സ്കൂളിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

error: Content is protected !!