കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച ഓറൽ റേഡിയോളജി ബ്ലോക്കിന്റെ ഉൽഘാടനവും പുതുതായി സ്ഥാപിച്ച കോൺ ബീം സ്കാനിംഗ് മെഷീന്റെ സ്വിച്ച് ഓൺ കർമവും കേരള ഹൈകോടതി റിട്ട്. ജഡ്‌ജി ജസ്റ്റിസ് ബി. കെമാൽ പാഷ നിർവഹിച്ചു. കോതമംഗലം എം എൽ എ ആന്റണി ജോൺ മുഖ്യാഥിതിയായിരുന്നു. മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു.
മാർ തോമാ ചെറിയ പള്ളി സഹവികാരി ഫാ. ബിജു അരീക്കൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അരുൺ സി ഗോവിന്ദ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, അഡ്മിനിസ്ട്രേറ്റർ സോന ജോസ്, ഓറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ബീന കുമാരി, ഐ ഡി എ മലനാട് ബ്രാഞ്ച് മേധാവി ഡോ. ദീപക് കളരിക്കൽ എന്നിവർ സംസാരിച്ചു.
ദന്തരോഗചികിത്സമേഖയിലെ ഏറ്റവും ന്യൂതനമായ രോഗനിർണയ മാർഗമായ സി ബി സി ടി സ്കാനിംഗ് വഴിയായി പല്ലുകളുടെയും താടിയെല്ലുകളുടെയും അനുബന്ധഭാഗങ്ങളുടെയും സൂക്ഷമായ പരിശോധനയും ചികിത്സാ ആസൂത്രണവും കൂടുതൽ എളുപ്പത്തിലും കൃത്യതയോടെയും നടത്താൻ സാധിക്കും.
You must be logged in to post a comment Login