കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം “വരവേൽപ്പ് 2025 ” സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബി കുര്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ ബാബു മാത്യു കൈപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് സനീഷ് എ എസ്, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, വാർഡ് കൗൺസിലർ റിൻസ് റോയ്,മാതൃസംഗമം ചെയർപേഴ്സൺ ഗായനി, സൗഹൃദ കോ ഓർഡിനേറ്റർ ബോബി പി കുര്യാക്കോസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീതി എൻ കുര്യാക്കോസ്, ജിബി ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോതമംഗലം ട്രാഫിക് എസ് ഐ പി എം ബഷീർ കുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസ് നയിച്ചു.കഴിഞ്ഞ വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം എൽ എ കുട്ടികൾക്ക് മൊമെന്റോ കൈമാറി.പുതുതായി അഡ്മിഷൻ നേടിയ കുട്ടികളും, രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
