Connect with us

Hi, what are you looking for?

NEWS

പൊൻപ്രഭയിൽ തലയെടുപ്പോടെ; രാജ്യത്തെ മികച്ച കലാലയങ്ങളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്.

കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിങിൽ (നാഷണൽ ഇൻസ്റ്റിറ്റൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) രാജ്യ ത്തെ മികച്ച 56-ാമത്തെ കോളേജ് ആയി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ 86 -മത്തെ റാങ്ക് കരസ്ഥമാക്കിയ കോളേജ് ഒരു വർഷം കൊണ്ട് 56 മത്തെ റാങ്കിൽ എത്തി തിളക്കമാർന്ന നേട്ടം കൈവരിച്ചു . ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളിൽ നിന്നാണ് ആദ്യ 100 ൽ ഇടം നേടി മാർ അത്തനേഷ്യസ് ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ഗവേഷണം, മറ്റ് അക്കാഡമിക് പ്രവർത്തനങ്ങൾ, കലാ, കായികം, വിദ്യാർഥികൾക്ക് നൽകുന്ന പ്രോത്സാഹനങ്ങൾ, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം എം.എ. കോളജിന് ആദ്യ 100 ൽ ഇടംപിടിക്കാൻ സഹായകമായി. 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും 13 ബിരുദ പ്രോഗ്രാമുകളും 2 യു.ജി.സി. അംഗീകാര ബി വോക് പ്രോഗ്രാമും, ഒരു 5 വർഷ ഇന്റഗ്രേറ്റഡ് ബയോളജി കോഴ്സും, 4 ഗവേഷണ പ്രോഗ്രാമുകളും കോളജിൽ ഉണ്ട്.നാക് എ പ്ലസ് ഗ്രേഡ് കോളേജ് ആണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ, സ്വച്ഛതാ ആക്ഷൻ പ്ലാൻ എന്നിവർ ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാമ്പ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്.കായിക മേഖലക്ക് നിരവധി ദേശീയ, അന്തർ ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും ഈ കോളേജിന് കഴിഞ്ഞിട്ടുണ്ട്.ഒളിമ്പ്യൻ അനിൽഡ തോമസും, ടി. ഗോപിയും , കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ്‌ സജി ഇവർക്ക് പുറമെ ഈ മാസം ആരംഭിക്കുന്ന കോമൺ വെൽത്ത് ഗെയിംസിലും, ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന മുഹമ്മദ്‌അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽ നിന്ന് ലോക കായിക ഭൂപട ട്രാക്കിലേക്ക് ഉദിച്ചുയർന്ന നക്ഷത്രങ്ങളാണ്.അധ്യാപ കരും അനധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളെജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

error: Content is protected !!