Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

 

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേർന്നു.തട്ടേക്കാട്‌ പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന്‌ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്‌ എം എല്‍ എ നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ്‌ ഓഫ്‌ വൈല്‍ഡ്‌ ലൈഫില്‍ നിന്നും പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയുടെ ബൗണ്ടറി മാപ്പ് അംഗീകരിച്ചിട്ടുളളതും കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി സര്‍വ്വെ മാപ്പ് തയ്യാറാക്കുവാന്‍ വനം വകുപ്പിന്റെ തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍,മിനി സര്‍വ്വെ,കോഴിക്കോട്‌ ടീമിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുളളതുമാണെന്ന്‌ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രകൃതിക്ഷോഭം മൂലവും വന്യമൃഗശല്യം മൂലവും ഉണ്ടായ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം ദ്രുതഗതിയില്‍ നല്‍കുന്നതിന്‌ എം എല്‍ എ നിര്‍ദ്ദേശം നല്‍കി.

അന്‍പതു ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി നാനൂറ്‌ രൂപയുടെ കൃഷി നാശം തിട്ടപ്പെടുത്തി ജില്ലാ ഓഫീസിലേയ്ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുളളതാണെന്ന്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിലവിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.നിലവില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന്‌ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.ഇടമലയാര്‍ സ്‌കൂളില്‍ ഉണ്ടായ കാട്ടാന ശല്യത്തെക്കുറിച്ചും താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഈയിടെയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.ഫെന്‍സിങ്‌ മെയിന്റനന്‍സ്‌ നടത്തുന്നതിന്‌ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയവുമാണെന്ന്‌ വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.ട്രാഫിക്‌ പരിഷ്കാരങ്ങൾ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണ മെന്നും കെ എസ്‌ ആര്‍ ടി സി,പ്രൈവറ്റ്‌ ബസുകള്‍ നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്‌,നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്‌,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍ റെയ്ച്ചൽ കെ വര്‍ഗ്ഗീസ്‌,വിവിധ വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

error: Content is protected !!