Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ സഹായ നിധിയിൽ നിന്നും 112 പേർക്കായി 27 ലക്ഷം രൂപ അനുവദിച്ചു; ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 112 പേർക്ക് 27 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്.ചികിത്സ ധനസഹായത്തിന് അർഹരായിട്ടുള്ളവരുടെ പേര്,വിവരങ്ങൾ എംഎൽഎ ഓഫീസിൽ നിന്നോ, എസ് സി ഓഫീസിൽ നിന്നോ അറിയാവുന്നതാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധന സഹായമായി 372 പേർക്കായി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ചികിത്സ ധനസഹായത്തിനു അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട സൗകര്യം എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ അപേക്ഷാ ഫോമിനോടൊപ്പം ഡോക്ടറുടെ ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്(എസ് സി/എസ് റ്റി),വരുമാന സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....