Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ 22 സഹകരണ സംഘങ്ങളിൽ നിന്നായി 628 പേർക്ക് റിസ്ക് ഫണ്ട്: മന്ത്രി വി എൻ വാസവൻ

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 22 സഹകരണ സംഘങ്ങളിൽ നിന്നായി 628 പേർക്ക് റിസ്ക് ഫണ്ട് ആനുകൂല്യമായി 5,30,63,828/- രൂപ അനുവദിച്ചതായും അവശേഷിക്കുന്ന അർഹരായ മുഴുവൻ അപേക്ഷകൾക്കും റിസ്ക് ഫണ്ട് നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കോതമംഗലം മണ്ഡലത്തിൽ നിന്നും വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി റിസ്ക് ഫണ്ട് അനുകൂല്യത്തിന് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര പേർക്ക് അനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടെന്നും എം എൽ എ ചോദ്യം ഉന്നയിച്ചു.അർഹരായ മുഴുവൻ പേർക്കും റിസ്ക് ഫണ്ട് ആനുകൂല്യം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിലേക്ക് കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് റിസ്ക് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ധനസഹായം അനുവദിക്കുന്നതിനായി 1145 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്.ലഭ്യമായ അപേക്ഷകളിൽ അർഹതപ്പെട്ട 626 അപേക്ഷകളിൽ ആയി ആകെ 5,30,63,828/- രൂപ റിസ്ക് ഫണ്ട് ധനസഹായം അനുവദിച്ച് നൽകിയിട്ടുള്ളതും 461 അപേക്ഷകളിൽ റിസ്ക് ഫണ്ട് ധനസഹായം അനുവദിക്കുവാൻ ബാക്കി നിൽപ്പുള്ളതും ഫണ്ട് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പരിഗണിക്കാൻ സാധിക്കാത്ത 58 അപേക്ഷകൾ ഉള്ളതുമാണ്.

ഇടമലയാർ സർവീസ് സഹകരണ ബാങ്ക് 64 അപേക്ഷ 3640301/-,കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് 70 അപേക്ഷ 4741924/-,കീരംപാറ സർവീസ് സഹകരണ ബാങ്ക് 58 അപേക്ഷ 5893803/-,കോതമംഗലം സർവീസ് സഹകരണ ബാങ്ക് 67 അപേക്ഷ 7958356/-,കോതമംഗലം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം 1 അപേക്ഷ 20270/-,കോതമംഗലം റൂറൽ സഹകരണ സംഘം 2 അപേക്ഷ 66594/-,കോതമംഗലം സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 354)34 അപേക്ഷ 3301869/-,കോതമംഗലം താലൂക്ക് സഹകരണ അഗ്രികൾച്ചറൽ റൂറൽ ഡെവലപ്മെന്റ് ബാങ്ക് 6 അപേക്ഷ 361701/-,കോതമംഗലം താലൂക്ക് സഹകരണ എംപ്ലോയീസ് സഹകരണ സംഘം 4 അപേക്ഷ 251583/-,കോതമംഗലം താലൂക്ക് മത്സ്യ വ്യാപാര വിതരണ തൊഴിലാളി സഹകരണ സംഘം 1 അപേക്ഷ 48227/-,കോതമംഗലം താലൂക്ക് മറക്കന്റെയ്ൽ സഹകരണ സംഘം 21 അപക്ഷ 820558/-,കോട്ടപ്പടി ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക് 20 അപേക്ഷ 2249582/-,കോട്ടപ്പടി സർവീസ് സഹകരണ ബാങ്ക് 10 അപേക്ഷ 1237712/-,കോഴിപ്പിള്ളി സർവീസ് സഹകരണ ബാങ്ക് 54 അപേക്ഷ 4581536/-,കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് 35 അപേക്ഷ 2744500/-,കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് 33 അപേക്ഷ 2760765/-,മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് 24 അപേക്ഷ 1712603/-,മാമലക്കണ്ടം സർവീസ് സഹകരണ ബാങ്ക് 2 അപേക്ഷ 196424 /-,മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് 5 അപേക്ഷ 637821/-,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് 32 അപേക്ഷ 3192688/-,പിണ്ടിമന സർവീസ് സഹകരണ ബാങ്ക് 30 അപേക്ഷ 2671350/-,വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് 53 അപേക്ഷ 3973661/- എന്നിങ്ങനെ 22 സഹകരണ സംഘങ്ങളിൽ നിന്നായി 626 പേർക്കാണ് 5,30,63,828/- രൂപ റിസ്ക് ഫണ്ട് ആനുകൂല്യം അനുവദിച്ചത്.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിലേക്ക് ബാങ്ക്/സംഘം മതിയായ രേഖകൾ ഉള്ളടക്കം ചെയ്യാതെ റിസ്ക് ഫണ്ട് ധനസഹായ അപേക്ഷകൾ സമർപ്പിക്കുന്നതിനാലും ഓരോ ജില്ലകളിൽ നിന്നും ലഭ്യമാകുന്ന അപേക്ഷകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ധനസഹായം അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നുണ്ട്.അപ്രകാരം ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കി അർഹതപ്പെട്ടവർക്ക് റിസ്ക് ഫണ്ട് ആനുകൂല്യം അനുവദിക്കുന്നതിനായി ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങൾ ബോർഡ് നടത്തിവരുന്നതും ആയതിലേക്ക് എല്ലാ ജില്ലകളിലും റിസ്ക് ഫണ്ട് അദാലത്തുകൾ സംഘടിപ്പിച്ച് അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: തോളേലി എം.ഡി ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സിബി വർഗീസിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലി ആഘോഷം ആന്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം :പിണ്ടിമന ഗവ യുപി സ്കൂളിന്റെ 124-ാമത് വാർഷികാഘോഷം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് കെ പി അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഫാദർ...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

CHUTTUVATTOM

കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക...

CHUTTUVATTOM

കോതമംഗലം: 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനത്ത് ആന്റണി ജോണ്‍ എംഎല്‍എ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ തഹസില്‍ദാര്‍...

CHUTTUVATTOM

കോതമംഗലം :മാലിപ്പാറയിൽ കാട്ടാനകൾ നാശ നഷ്ടം ഉണ്ടാക്കിയ പ്രദേശങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് മാലിപ്പാറ സി എം സി കർമ്മലിത്ത മഠത്തിലെ...

CHUTTUVATTOM

കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്‌സ്‌ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര്‍ യാത്രികരുടെ മനസ്സറിയുന്നവര്‍’)ആചരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 24 പട്ടയ അപേക്ഷകളിന്മേ മേലാണ്...

error: Content is protected !!