Connect with us

Hi, what are you looking for?

CHUTTUVATTOM

ജി.വി രാജ പുരസ്‌കാരത്തിളക്കത്തില്‍ കോതമംഗലം എംഎ കോളേജ്

കോതമംഗലം : സപ്തതി നിറവില്‍ നില്‍ക്കുന്ന മാര്‍ അത്തനേഷ്യസ് കോളേജിന് പുരസ്‌കാരത്തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജിവി രാജ പുരസ്‌കാരം എം. എ. കോളേജ് കരസ്ഥമാക്കി. സംസ്ഥാനത്തിനും, രാജ്യത്തിനും കോളേജ് നല്‍കിയ കായിക നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. അത്ലറ്റിക്‌സ്,ഫുട്‌ബോള്‍,വോളിബോള്‍,ക്രോസ് കണ്‍ട്രി, വെയ്റ്റ് ലിഫ്റ്റിങ്, പവര്‍ ലിഫ്റ്റിങ്,നീന്തല്‍, കരാട്ടെ,ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, ആര്‍ച്ചറി, യോഗ തുടങ്ങിയ ഇനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച പരിശീലക സംഘം തന്നെയുണ്ട് എം. എ. കോളേജിന്.വകുപ്പ് മേധാവി പ്രഫ ഹാരി ബെന്നി,സഹ കായിക അധ്യാപിക അര്‍ച്ചന ഷാജി,മുന്‍ വകുപ്പ് മേധാവി പ്രൊഫ. പി. ഐ ബാബു, ഡോ. ജോര്‍ജ് ഇമ്മാനുവല്‍, എം. എ. ജോര്‍ജ്, മിറാന്‍ ജോസ് സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ പരിശീലന മികവിലാണ് കോളേജിന്റെ വിജയത്തിളക്കം.

കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാര്‍ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ്,കൊച്ചിന്‍ രജിസ്‌ട്രേഷന്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രഫ. എം. പി. വര്‍ഗീസ് പ്രഥമ സെക്രട്ടറിയായി 1953-ല്‍ രൂപീകരിച്ച മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. 1955 ജൂലൈ 14 നാണ് കോളേജ് സ്ഥാപിതമായത്.ആരംഭം മുതല്‍ കായിക രംഗത്തിനു മുന്തിയ പ്രാധാന്യം കോളേജ് നല്‍കിയിരുന്നു. കായികരംഗത്ത് തുടര്‍ച്ചയായ നേട്ടങ്ങളാണ് മാര്‍ അത്തനേഷ്യസ് കലാലയത്തിന്റേത്.

നാല് ഒളിമ്പ്യന്‍മാരുള്‍പ്പെടെ (അനില്‍ഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കര്‍, മുഹമ്മദ് അജ്മല്‍ )30ല്‍ പരം അന്താരാഷ്ട്ര അത്ലറ്റുകളെ കോളേജ്, പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എല്‍ദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണവും വെള്ളിയും നേടിയിരുന്നു . 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ നേടിയ മുഹമ്മദ് അജ്മല്‍, 2023 ലെ നാഷണല്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 20 കി.മീ. റേസ് വോക്കില്‍ സ്വര്‍ണ്ണം നേടിയ ബിലിന്‍ ജോര്‍ജ് , ലോക പോലീസ് & ഫയര്‍ ഗെയിംസില്‍ കരാട്ടെയില്‍ സ്വര്‍ണ്ണം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അജയ് തങ്കച്ചന്‍ ഉള്‍പ്പെടെ യുള്ളവര്‍ മാര്‍ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.

2022-23 കാലയളവില്‍ എംജി യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് പെര്‍ഫോമിംഗ് കോളേജിനുള്ള മനോരമ ട്രോഫി കരസ്ഥമാക്കുകയും, 23 – 24 ല്‍ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം എം. എ. കോളേജ് നേടുകയും ചെയ്തു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അബ്ദുല്ല അബൂബക്കര്‍ 2022- 23 വര്‍ഷത്തെ മികച്ച അത്‌ലെറ്റിനുള്ള ജീവി രാജാ അവാര്‍ഡും, മുഹമ്മദ് അജ്മല്‍ 2023- 24 വര്‍ഷത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ജീവി രാജാ അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ എം. എ കോളേജിലെ കായികതാരങ്ങള്‍ 250 ല്‍ പരം ദേശീയ മെഡലുകള്‍ വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലായി കരസ്ഥമാക്കിയിട്ടുണ്ട് . 2023-24 കാലയളവില്‍ എംജി സര്‍വകലാശാലയില്‍ 10 കായികയിനങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും 146 കുട്ടികള്‍ സംസ്ഥാന ടീമിനെയും എംജി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായി ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും 117 നാഷണല്‍ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തു. 2024-25 കാലയളവില്‍ 80 കുട്ടികള്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തപ്പോള്‍ 77 ദേശീയ മെഡലുകള്‍ നേടിയെടുക്കുകയുണ്ടായി.ഈ നേട്ടങ്ങളാണ് എം എ കോളേജിനെ മികച്ച കായിക കോളേജായി പരിഗണിക്കാന്‍ കാരണമെന്ന് പറയാം .

സംസ്ഥാനത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആര്‍ എഫ് ) സംവിധാനത്തില്‍ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനവും,രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സമയത്ത് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക്- എന്‍.ഐ. ആര്‍.എഫ്.) 92-ാം സ്ഥാനവും കോളേജ് കരസ്ഥമാക്കിയിരുന്നു .

ഇന്ത്യയില്‍ ആകമാനമുള്ള കോളേജുകളില്‍നിന്നാണ് നാലാം തവണയും ആദ്യ 100 ല്‍ മാര്‍ അത്തനേഷ്യസ് കോളേജ് ഇടം നേടിയത് .മാര്‍ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകള്‍ അനവധിയാണ് . 2002 ല്‍ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ല്‍ കോളേജ് വിത്ത് പൊട്ടെഷ്യല്‍ ഫോര്‍ എക്‌സലന്‍സ് പദവി, 2010 ല്‍ എ ഗ്രേഡ് നിലനിര്‍ത്തി, 2017ല്‍ എ പ്ലസ് ഗ്രേഡ്, 2016 ല്‍ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ല്‍ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളില്‍ ഒന്നായി. എം എച്ച് ആര്‍ ഡി സ്‌കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉന്നത് ഭാരത് അഭിയാനില്‍ മാര്‍ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഗ്രീന്‍ കോളേജ് അവാര്‍ഡും മാര്‍ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.

16 യു ജി പ്രോഗ്രാമുകളും,ഒരു ഇന്റഗ്രേറ്റഡ് പി ജി പ്രോഗ്രാമും, 16 പിജി പ്രോഗ്രാമുകളും, 6 ഗവേഷണവിഭാഗവും ഇപ്പോള്‍ കോളേജില്‍ ഉണ്ട്. റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങള്‍ക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നു. 2016-17 ല്‍ മാര്‍ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 32 അദ്ധ്യയനവര്‍ഷം വരെ യു ജി സി അനുവദിച്ചിട്ടുണ്ട്. മികച്ച കായിക കോളേജ് എന്ന നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകാരെയും, അധ്യാപകരെയും, കായിക താരങ്ങളെയും എം. എ. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എബി പി വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

Featured

കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ്  എഞ്ചിനീയറിങ്ങിന്   ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ....

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

Entertainment

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍...

Featured

കോതമംഗലം: തളരാത്ത പോരാട്ട വീര്യം മനസില്‍ നിറഞ്ഞു നില്‍ക്കുന്ന റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തച്ചില്‍ ആന്റണി 103-ാം വയസില്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി. കോതമംഗലം എംഎ കോളജ് റോഡില്‍ തച്ചില്‍ ആന്റണി...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിവസം നെല്ലിക്കുഴി പുതുപ്പാലത്ത് നിന്ന് ആരംഭിച്ചു. പുതുപ്പാലത്ത് നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി പി എം ജില്ലാ കമ്മിറ്റി...

CHUTTUVATTOM

കോതമംഗലം :എൽഡിഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസം ഇഞ്ചത്തൊട്ടിയിൽ നിന്നും ആരംഭിച്ചു. ഇഞ്ചത്തൊട്ടിയിൽ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി നിർവ്വഹിച്ചു. മുൻ...

error: Content is protected !!