കോതമംഗലം: കുവൈറ്റിൽ ജോലിചെയ്യുന്ന എം എ കോളേജ് പൂർവ്വ വിദ്യാർത്ഥികളായ എഞ്ചിനീയർമാരുടെ കൂട്ടായ്മ സംഭാവന ചെയ്ത 5000 സർജ്ജിക്കൽ മാസ്കുകൾ ആന്റണി ജോൺ എംഎൽഎ, കോതമംഗലം ഗവ. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടന്റ് ഡോക്ടർ അഞ്ജലിയും ചേർന്ന് പൂർവ്വ വിദ്യാർത്ഥികളായ എഫ് എ സി ടി സീനിയർ മാനേജർ ഹരോൾഡ് നിക്കോൾസൺ, എം എ കോളേജ് അസ്സോസിയേഷൻ പ്രൊഫസർ ജോബി ജോർജ്ജ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
