Connect with us

Hi, what are you looking for?

NEWS

എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിൽ മികവ് തെളിയിച്ച് കോതമംഗലം എം. എ. കോളേജ്

m.a college kothamangalam

കോതമംഗലം: എഡ്യുക്കേഷൻ വേൾഡ് ഇന്ത്യയുടെ ഓട്ടോണോമസ് കോളേജസ് റാങ്കിംഗിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ 3-ാം സ്ഥാനവും,ഇന്ത്യയിൽ 24-ാം സ്ഥാനവും കരസ്ഥമാക്കി കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജ്.മുൻവർഷവും കേരളത്തിലെ മികച്ച മൂന്നാമത്തെ കലാലയം എന്ന ബഹുമതി മാർ
അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) നേടിയിരുന്നു.
അക്കാദമികമായ പ്രശസ്തി, അധ്യാപകരുടെ കാര്യക്ഷമത, വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ, നേതൃത്വ പാടവം, പാഠ്യപദ്ധതിയും അധ്യാപനശാസ്ത്രവും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സുരക്ഷയും, വൃത്തിയും, സാമൂഹിക സേവനം, സാര്‍വദേശീയത, മാതാപിതാക്കളുടെ പങ്കാളിത്തം, അധ്യാപകരുടെ ക്ഷേമവും വികസനവും, കായിക വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, പ്ലേസ്മെന്റ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജുകളുടെ വിദ്യാഭ്യാസരംഗത്തെ മികവ് നിര്‍ണ്ണയിച്ച്, വിദ്യാഭ്യാസ മാഗസിനായ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ റാങ്കിങ് നല്‍കുന്നത്.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രഥമ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗിൽ – (കെ.ഐ.ആർ എഫ്.) 8-ാം സ്ഥാനവും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനവും കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജ് നേടി. 2021 മുതൽ തുടർച്ചയായാണ് യഥാക്രമം 56,86, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചത്.
ഉന്നതവിദ്യാഭ്യാസരംഗത്ത് മാർ അത്തനേഷ്യസ് കോളേജിൻ്റെ നേട്ടങ്ങൾ നിരവധിയാണ്. 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് പദവി എന്നിവ ലഭിച്ചു. 2010 ൽ നാക് എ ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി , 2017ൽ നാക് എ പ്ലസ് ഗ്രേഡ്, എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു.

അക്കാദമികരംഗത്തും കായികരംഗത്തും പരിസ്ഥിതിപ്രവർത്തനങ്ങളിലും നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കലാലയത്തിനുണ്ട്. പലതുള്ളി അവാർഡ് (2007),ദേശീയ പരിസ്ഥിതി സംരക്ഷണ അവാർഡ് (National Environmental Awareness Award (2008), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്റ്റ് വൺ ഗ്രീൻ ചാംപ്യൻ അവാർഡ് ( 2020 -21) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് (2022)മനോരമ ട്രോഫി (2019 , 2021), 2024 ലെ ഇൻ്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡ് എന്നിവ കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജ് കൈവരിച്ച നേട്ടങ്ങളിൽ സുപ്രധാനങ്ങളാണ്.
കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിൻ്റേത്.
നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.
2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , എന്നിവരും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.
റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ആഗോളനിലവാരമുള്ള പഠനാവസരങ്ങൾ കോളേജ് ഒരുക്കുന്നു. 2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും 17 പി ജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും കോളേജിൽ ഉണ്ട്. കെൽട്രോൺ, അസാപ്, എൻ.എസ്.ഡി.സി സ്റ്റെഡ് കൗൺസിൽ തുടങ്ങിയവ നൽകുന്ന ഇരുപതിൽപരം ആഡ് ഓൺ കോഴ്സുകളും പഠിക്കാൻ കോളേജ് അവസരം ഒരുക്കുന്നുണ്ട്. ഓഫീസ് ഓട്ടോമേഷൻ മുതൽ സൈബർ സെക്യുരിറ്റി, മെഡിക്കൽ കോഡിംഗ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇതിലുണ്ട്. ഇംഗ്ലീഷ്ഭാഷാവിനിമയത്തിനുള്ള പ്രത്യേക പരിശീലനവും സിവിൽ സർവ്വീസ് കോച്ചിംഗും വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ലഭിക്കും. കോളേജിലെ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ 2024- 25 അക്കാദമിക വർഷം 170 വിദ്യാർത്ഥികൾക്കാണ് പഠനകാലത്ത് തൊഴിൽ നേടാൻ കഴിഞ്ഞത്.

You May Also Like

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള  നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന് ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു....

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

error: Content is protected !!