കോതമംഗലം : സമസ്തമേഖലകളെയും തകർത്ത സാമ്പത്തിക മാന്ദ്യത്തിലും ക്യാമ്പസ് റിക്രൂട്ട്മെന്റിൽ വലിയ നേട്ടവുമായി കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജ് മുൻ നിരയിലേക്ക്. കോഗ്നിസന്റ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ എൽഎക്സി, ടെക് മഹിന്ദ്ര, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, നെസ്റ്റ്, വിപ്രോ, കോം വാൾട്ട്, IBM, BOSCH, ഫെഡറൽ ബാങ്ക്, എംആർഎഫ്, ഒ ഇ എൻ, IQVA, Deloitte, SOTI, PRICEWATER HOUSE COOPPERS തുടങ്ങി എൺപതിൽപരം കമ്പനികളാണ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ക്യാമ്പസ് സെലക്ഷൻ നടത്തിയത്.
ക്യാമ്പസ് സെലക്ഷന് അർഹത നേടിയ 475 വിദ്യാർത്ഥികളിൽ 430 പേർക്കാണ് ജോലി ലഭിച്ചത്. ഇതിൽ 270 പേർക്ക് കോർ കമ്പനികളിൽ തന്നെയാണ് ജോലി ലഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ജോലി ലഭിച്ചവരിൽ ഏറ്റവും ഉയർന്ന ശമ്പളമായി ഓഫർ ലഭിച്ചിരിക്കുന്നത് പ്രതിവർഷം 18 ലക്ഷം രൂപയാണ്. ജോലി ലഭിച്ചവരുടെ ശരാശരി പ്രതിവർഷ ശമ്പളം 5 ലക്ഷം രൂപയാണ്.
ക്യാമ്പസ് സെലക്ഷന് ഉള്ള അർഹതയായി നിശ്ചയിച്ചിരിക്കുന്നത് എല്ലാ പേപ്പറുകളും പാസായിരിക്കണം എന്നതും CGPA 6 ലഭിച്ചിരിക്കണം എന്നതുമാണ്. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ 122 ഉം ഇലക്ട്രോ ണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 169 ഉം മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 145 ഉം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീ യറിംഗിൽ 135 ഉം സിവിൽ എഞ്ചിനീയറിംഗിൽ 70 ഉം എംടെക് വിദ്യാർത്ഥി കൾക്ക് 42 ഉം എംസിഎ വിദ്യാർത്ഥികൾക്ക് 68 ഉം ജോലി ഓഫറുകളാണ് ലഭിച്ചത്.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ കാമ്പസ്സ് സെ ലക്ഷന് എത്തിയ ‘ബിഗ് ബൈനറി’ എന്ന അമേരിക്കൻ കമ്പനി നൽകിയ ഓഫർ അനുസരിച്ച് കോളേജിൽ നിന്ന് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് വീട്ടിലിരു ന്ന് ജോലി ചെയ്താലും 18 ലക്ഷം രൂപ പ്രതിവർഷശമ്പളം ലഭിക്കും.
ക്യാമ്പസ് സെലക്ഷനിൽ വൻ മുന്നേറ്റം നടത്തിയ വിദ്യാർത്ഥികളെയും അതിന് പ്രോത്സാഹനം നൽകിയ അധ്യാപകരെയും പ്ലേസ്മെന്റ് ഓഫീസർമാരെയും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ അനുമോദിച്ചു.