കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് രണ്ടാം ദിവസം
ഗ്രൗണ്ട് 1ൽ മാർ അത്തനേഷ്യസ് ഫുട്ബോൾസ്റ്റേഡിയത്തിൽ എം. ജി യൂണിവേഴ്സിറ്റിയും കൊൽക്കത്ത, അടമസ് യൂണിവേഴ്സിറ്റിയും ഗോൾ അടിക്കാതെ സമനില പങ്കിട്ടു.
ഗുരുനനക് ദേവ് യൂണിവേഴ്സിറ്റി, 2 ന് എതിരെ 6 ഗോളുകൾക്ക് രാജസ്ഥാൻ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.
ഗ്രൗണ്ട് 2
– മാർ അത്തനേഷ്യസ് സ്റ്റേഡിയം 2ൽ
സൻ്റ് ഗഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത 7 ഗോളുകൾക്ക് പഞ്ചാബ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
കേരള യൂണിവേഴ്സിറ്റി 1 ന് എതിരെ 4 ഗോളുകൾക്ക് സാമ്പൽപുർ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കേരളക്ക് വേണ്ടി പതിനൊന്നം മിനിറ്റിൽ ജേക്കബ് (18),പന്ത്രാണ്ടം മിനിറ്റിൽ ശബരിൻ (03),മുപ്പത്തിനാലം മിനിറ്റിൽ ജെബിൻ ബോസ്കോ (10), എക്സ്ട്രാ ടൈമിൽ ഷാഹിർ (09)എന്നിവർ ഗോളുകൾ അടിച്ച് കേരള യുടെ വിജയം ഉറപ്പിച്ചു. സാമ്പൽപൂർ യൂണിവേഴ്സിറ്റിക്ക് വേണ്ടി അറുപത്തിമൂന്നാം മിനിറ്റിൽ ഫ്രാങ്സ് ലക്റ (10) ഒരു ഗോൾ നേടി.
ഗ്രൗണ്ട് 3
– മാർ അത്തനേഷ്യസ് സ്റ്റേഡിയം 3ൽ
പാട്ടിയാല ,പഞ്ചാബി യൂണിവേഴ്സിറ്റിയും റാണി ദുർഗാവതി യൂണിവേഴ്സിറ്റിയും ഗോളുകൾ അടിക്കാതെ സമനില പങ്കിട്ടു.
കൽക്കട്ട യൂണിവേഴ്സിറ്റിയും എസ് ആർ എം യൂണിവേഴ്സിറ്റിയും ഗോളുകൾ അടിക്കാതെ സമനില പങ്കിട്ടു.
ഗ്രൗണ്ട് 4
– മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ
സാവിത്രി ഭായ് ഫൂലേ യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി. കാലിക്കറ്റിനു വേണ്ടി മുഹമ്മദ് നിഷാം (16)ഒൻപതാം മിനിറ്റിലും, മുപ്പത്തി എട്ടാം മിനിറ്റിലും ഇരട്ട ഗോളടിച്ച് കാലിക്കട്ടിന്റെ വിജയം ഉറപ്പിച്ചു. അറുപത്തി ഒൻപതാം മിനിറ്റിൽ കാലിക്കറ്റ്ന് വേണ്ടി മിഷാൽ (10)വലകുലുക്കി.
സൻറ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി 1 ന് എതിരെ 6 ഗോളുകൾക്ക് സിഡോ കൻഹു മുർമു യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.