Connect with us

Hi, what are you looking for?

EDITORS CHOICE

കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന്‌ നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും ചേർത്തുവച്ച സമ്പാദ്യം കൊണ്ട് ഇവർ മക്കൾ മൂന്നുപേരെയും ഡോക്ടർമാരാക്കി. അതും മൂന്ന് ചികത്സ ശാഖകളിൽ. മക്കളിലൊരാളെയെങ്കിലും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ പരിഷ്‌കൃത സമൂഹത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും പെടാപ്പാടുപെടുമ്പോഴാണ്്സ്വപ്‌നം കാണാൻ മാത്രം കഴിഞ്ഞിരുന്ന ഈ നേട്ടം കാടിന്റെ മക്കളായ ഇവർ സ്വന്തമാക്കിയിരിയ്ക്കുന്നത്.

അനുഭവിച്ച കഷ്ടപ്പാടുകൾക്കും ഒഴുക്കിയ കണ്ണീരിനും ദൈവം നൽകിയ പ്രതിഫലമാണ് ഇത്.മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവരും ആക്ഷേപിച്ചവരുമുണ്ട്.ഇതുവരെ എത്തിയ്ക്കാൻ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്.പിന്നിട്ട 20 വർഷം വെല്ലുവിളകൾ നിറഞ്ഞതായിരുന്നു.ഇട്ടുമാറാൻ വസ്ത്രമില്ലാതെ,വിശപ്പകറ്റാൻ ഭക്ഷമില്ലാതെ കഴിയേണ്ടിവന്നിട്ടുണ്ട്.ജീവിതം സമ്മാനിച്ച തിരിച്ചറിവുകൾ വളരെ വലുതാണ്.ഒന്നിലും തളരാത്ത മനസ്സായിരുന്നു മുതൽക്കൂട്ട്.അതിപ്പോഴുമുണ്ട്.രാഘവനും പുഷ്പയും ഒരേസ്വരത്തിൽ പറയുന്നു. മൂത്തമകൻ പ്രതീപ്് ഹോമിയോയിലും സഹോദരി സൂര്യ അലോപ്പതിയിലും ഇളയമകൻ  സന്ദീപിന് ആയുർവ്വേദത്തിലുമാണ് പ്രവിണ്യം നേടിയിരിയ്ക്കുന്നത്.

പ്രിതീപ് എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ മെഡിയ്ക്കൽ ഓഫീസറാണ്.സൂര്യ കാഞ്ഞങ്ങാട് ചിറ്റാരിയ്ക്കൽ പി എച്ച് സിയിൽ അസിസ്റ്റ്റ്റന്റ് സർജ്ജനായും സന്ദീപ് പരിയാരം ആയുർവ്വേദ മെഡിയിക്കൽ കോളേജിൽ ഹൗസർജ്ജനായും സേവനമനുഷ്ടിച്ചുവരികയാണ്.ഇതിൽ പ്രതീപും സൂര്യയും വിവാഹതരാണ്. പ്രതീപിന്റെ ഭാര്യ നിത്യയും സുര്യയുടെ ഭർത്താവ് സന്ദീപും ഡോക്ടർമാരാണ്. നിത്യ ഇപ്പോൾ കോഴിക്കോട് ഹോമിയോ മെഡിയ്ക്കൽ കോളേജിൽ എം ഡിയ്ക്കുചേർന്നിട്ടുണ്ട്. ദന്തിസ്റ്റായ സന്ദീപ് ചെറുപുഴയിൽ സ്വന്തമായി ക്ലീനിക് നടത്തിവരികയാണ്. ഇതോടെ മക്കളും മരുമക്കളുമായി ഇവരുടെ കുടുംബത്തിൽ ഡോക്ടർമാരുടെ എണ്ണം അഞ്ചായി.

വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയായിരുന്നു രാഘവന്റെ ജന്മസ്ഥലം. വർഷങ്ങളോളം കൂലിപ്പണിയുമായി കഴിഞ്ഞു .ഇതിനിടയിൽ പരിചയപ്പെട്ട പുഷ്പയുമായി വിവാഹവും കഴിഞ്ഞു.
വിവാഹത്തോടെ വീട്ടിൽ നിന്നും പുറത്തായി.ഊരാളി സമുദായ അംഗമായിരുന്ന രാഘവൻ മുതുവ സമുദായ അംഗമായിരുന്ന പുഷ്പയെ വിവാഹം ചെയ്തത് സമുദായ ആചാരങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു ഇതിന് കാരണം.മാതാപിതാക്കൾ വിവാഹത്തെ അനുകൂലിച്ചിരുന്നെങ്കിലുംകൂട്ടത്തിലെ തലമുതിർന്നവരിലെറെയും ഒറ്റക്കെട്ടായി എതിർത്തു.അങ്ങിനെ ഊരുവിലക്കും പ്രാബല്യത്തിലായി.പിന്നെ എളംബ്ലാശേരിയിലെ പുഷ്പയുടെ വീട്ടിലായി താമസം. ഏതാനുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യവീട്ടിലെ താമസം അത്രസുഖമുള്ള ഏർപ്പാടല്ലന്ന് രാഘവന് തോന്നി.പുഷ്പയുടെ വീടിന്റെ തൊട്ടടുത്തുതന്നെ ഒരു കുടിൽക്കെട്ടി താമസം അങ്ങോട്ടുമാറി.അവിടെയാണ് ഇന്ന് ഡോക്ടർമാരായി മാറിയ മൂന്നുമക്കളും കളിച്ചുവളർന്നത്.

രാവിലെ 6 മണിമുതൽ 8 വരെ വീട്ടിലെ പറമ്പിൽകൃഷിപ്പണി.8 മണി മുതൽ 2 മണിവരെ കിട്ടുന്ന കൂലിപ്പണിക്കുപോകും.100 രൂപ കിട്ടും.ഇതിനുശേഷം മാവിന്റെയും പ്ലാവിന്റെയുമൊക്കെ കൊമ്പിറക്കാൻ പോകും.അപ്പോഴും കിട്ടും 100 രൂപ.പിന്നെയുള്ള സമയത്ത് കട്ടയോ ചുടിഷ്ടികയോ സിമന്റോ ഒക്കെ ചുമക്കാൻ പോകും.50 നൂറുമൊക്കെ ഇതിനും കിട്ടും.രാത്രിയായൽ പനമ്പുനെയ്യാൻ തുടങ്ങും.11 മണിയോടെ 2 എണ്ണം തീരും.ഇതിന് 40 രൂപ കിട്ടും.ഇതിൽ നിന്നും ഒരു വിഹിതം കൂടി മക്കളുടെ പഠിപ്പിനായി മാറ്റിവയ്ക്കും.മക്കളുടെ പഠനകാലത്ത് ഒരുദിവസത്തെ ഈ ദമ്പതികളുടെ ജീവിതക്രമം ഇതായിരുന്നു.10 വർഷത്തോളം ഏതാണ്ടിങ്ങിനെ തന്നെയായിരുന്നു  ജീവിതം മുന്നോട്ടുപോയിരുന്നത്.

ഇന്നുകാണുന്ന കൃഷിഭൂമിയാക്കി മാറ്റാൻ വർഷങ്ങളുടെ അദ്ധ്വാനം വേണ്ടിവന്നു.പുലർച്ചെ വെട്ടം വീഴുമ്പോൾ ഇരുവരും കൂടി സ്വന്തം പുരയിടത്തിൽ കൃഷിപ്പണിയ്ക്കിറങ്ങും.8 മണിയോടെ ഇവർ സമീപസ്ഥലങ്ങളിൽ കൂലപ്പണിയ്ക്കുപോകും.2 മണിവരെ നീളുന്ന കൂലിപ്പണിയ്ക്കുശേഷം രാഘവൻ വെകിട്ട് 6 മണിവരെ കിട്ടുന്ന ചെറിയ ചെറിയ പണികൾക്കും പോകും.പിന്നെ വീട്ടിലെത്തിയാൽ 2 പനമ്പുകൂടി നെയ്തുപൂർത്തിയാക്കിയിട്ടെ ഇവർ ഉറങ്ങാറുള്ളു.മക്കളുടെ പഠനത്തിനുള്ള തുക ഒപ്പിയ്ക്കാൻ വയറുചുരുക്കി,ഇല്ലായ്മകളോട് പടവെട്ടിയാണ് ഒരു ദശാബ്ദത്തോളം ഇവർ കഴിഞ്ഞത്. കാപ്പിയുടെ ഇലവെട്ടിയെടുത്ത് ,അത് പാത്രത്തിലിട്ട് അടുപ്പിൽവച്ച് ചൂടാക്കി അരച്ചുപൊടിയാക്കി ഇതിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്.വല്ലപ്പോഴും കാട്ടുകിഴങ്ങുകുത്താൻ പോകും.എന്തെങ്കിലും കിട്ടിയാൽ കഴിയ്ക്കും.ഇതിനിടയിൽ കുട്ടികളെയും കൊണ്ട് ചികത്സയ്ക്കായും പോകണം.കോതമംഗലത്താണ് അന്ന് ആശുപത്രിയുള്ളത്.

എളംബ്ലാശേരിയിൽ നിന്നും 10 കിലോമീറ്ററോളം പിന്നിട്ട് 6-ാം മൈലിലെത്തി ബസുകയറിവേണം കോതമംഗലത്തെത്താൻ.മൂന്നുമക്കളെയും മാറാപ്പുക്കെട്ടി പുറത്തും നെഞ്ചത്തുമൊക്കെയായി തൂക്കും.എന്നിട്ട് പുഷ്പയുടെ കൈയ്യും പിടിച്ച് 6-ാം മൈൽ വരെ ആനയിറങ്ങുന്ന കാട്ടിൽക്കൂടി നടക്കും.രാത്രിയിലും ഇങ്ങിനെ പോകേണ്ടിവന്നിട്ടുണ്ട്.കോതമംഗലം ധർമ്മഗിരി ആശുപത്രിയിലാണ് കൂടുതലും പോയിട്ടുള്ളത്.അവിടെയുള്ളവർക്ക് ഞങ്ങളോട് വലിയ സ്‌നേഹമായിരുന്നു.ഭക്ഷണമൊക്കെ തരും.ഒത്തിരി പൈസയൊന്നും വാങ്ങില്ലായിരുന്നു.

മൂത്തമകൻ പ്രതീപ് പ്ലസ്സ്ടുവിന് പഠിച്ചത് വയനാടാട്ടിലെ പട്ടിക ജാതിക്കാർക്കുള്ള സർക്കാർ വക പഠന കേന്ദ്രത്തിലായിരുന്നു.ഇവിടെ പഠിപ്പിയ്ക്കാൻ വേണ്ട അധ്യാപകർ പോലുമില്ലായിരുന്നു.കൂടുതലും സ്വയം പഠനം.പരിക്ഷയുടെ റിസൽട്ടുവന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്കുണ്ടായിരുന്നു.തുടർന്ന് മെഡിയ്ക്കൽ എൻട്രൻസ് എഴുതിയപ്പോൾ വിജയിച്ചു.അങ്ങിനെ കോഴിക്കോട് ഹോമിയോ മെഡിയ്ക്കൽ കോളേജിൽ പഠനത്തിന് അവസരമൊരുങ്ങി.എം ഡി യിൽ പഠനം പൂർത്തിയാക്കിയതും ഇവിടെ നിന്നാണ്.
പ്രതീപ് വയനാട് പഠിച്ചിരുന്നപ്പോഴായിരുന്നു കൂടുതൽ കഷ്ടപ്പാടികൾ അനുഭവിച്ചത്. രാവിലെ കോതമംഗലത്തെത്തി അവനെ ബസ്സ് കയറ്റി വിടും.പിന്നെ ഇവിടെ കാത്തിരിയ്ക്കും.അവൻ അവിടെ ഇറങ്ങിയെന്ന് ഫോൺവിളിയെത്തുന്നതുവരെ. കോളനിയിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നില്ല.കോതമംഗലത്തെ കടയിലെ ഫോൺനമ്പറിലേയ്ക്കായിരുന്നു കോളെത്തിയിരുന്നത്.വീട്ടിൽ നിന്നിറങ്ങിയാൽ ഒരു ചായകുടിയ്ക്കും.കടിവാങ്ങാൻ പണമുണ്ടാവാറില്ല.രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രിയായാമ്പുഴോ പിന്നേന്ന് പുലർച്ചയോ ഒക്കെയാണ് വീട്ടിലെത്തുക. നാടിനും വീടിനും അഭിമാനമായി മക്കൾ മാറിയശേഷവും രാഘവനും പുഷ്പയും പുരയിടത്തിൽ മണ്ണിനോട് മല്ലിടുകയാണ് പിന്നിട്ട വഴികൾ മറക്കാതെ.

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

error: Content is protected !!