കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള പാർട്ടി പൂയംകുട്ടി കല്ലേലിമേട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുട്ടമ്പുഴ വില്ലേജ് കുട്ടമ്പുഴ കരയിൽ കാക്കനാട് വീട്ടിൽ ജോസഫ് മകൻ വാക്കത്തി ഷാജി എന്ന് വിളിക്കുന്ന ഷാജു എന്നയാളുടെ ഉടമസ്ഥതയ്ലുള്ള ഷെഡ്‌ഡിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന ചാരയം വാറ്റുവാൻ പാകപ്പെടുത്തിയിരുന്ന 225 വാഷും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു ടി ഷാജുവിനെ പ്രതിയാക്കി കേസെടുത്തു.
കല്ലേലിമേട് പൂയംകുട്ടി, കുട്ടമ്പുഴ മേഖലകളിൽ ആദിവാസികളുൾപ്പെടെയുള്ളയാളുകളുടെയിടയിൽ ക്രിസ്തുമസിനോടാനുബന്ധിച്ച് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനുള്ള വാഷാണ് പിടിച്ചെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ക്രിസ്തുമസ് -ന്യു ഇയർ പ്രമാണിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിതരണം തടയുന്നതിനുവേണ്ടി പരിശോധനകൾ കർശനമാക്കി പാർട്ടിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ് ,പ്രിവന്റ്റീവ് ഓഫീസർമാരായ K A നിയാസ്,എൻ. എ. മനോജ് (എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോ, എറണാകുളം ), സിവിൽ എക്സൈസ് ഓഫീസർമാരായ ജിമ്മി V L , P S സുനിൽ, M C ജയൻ എന്നിവരും ഉണ്ടായിരുന്നു.