Connect with us

Hi, what are you looking for?

NEWS

കൂവപ്പൊടി വിജയഗാഥയുമായി പിണവൂർകുടി കുടുംബശ്രീ വനിതകൾ

കോതമംഗലം : പ്രതിസന്ധികളെ അതി ജീവിച്ച് അഞ്ച് വനിതകൾ തുടങ്ങിയ സംരഭം വിപണിയിൽ ഇടം നേടുകയാണ്.സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും അജിത ഷാജുവും രമ്യ രാജനും പ്രഭ സതീഷും ചേർന്ന് ഒരു സംരംഭത്തിന് തുടക്കമിട്ടു. പ്രാദേശികമായി യഥേഷ്‌ടം ലഭിക്കുന്ന കൂവയെ മൂല്യവർധിത ഉത്പന്നമായ കൂവപ്പൊടിയാക്കി വിപണിയിൽ എത്തിക്കുന്ന ഒരു യൂണിറ്റ്. പട്ടിക വർഗ വിഭാഗത്തിൽപെട്ട ഈ സംരംഭകർക്ക് കുടുംബശ്രീ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി.
തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021 ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം കൂട്ടി. വിന്റർ ഗ്രീൻ എന്നാണ് ഉത്പന്നതിന്റെ പേര്. പിണവൂർകുടിയിൽ വാടക മുറിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം.
വർഷത്തിൽ ഒരിക്കലാണ് കൂവ വിളവെടുക്കുന്നത്. ആ സമയത്ത്‌ ഉത്പാദനത്തിനാവശ്യമായ കൂവ പ്രദേശത്തെ കർഷകരിൽ നിന്ന് ഇവർ വാങ്ങും. ചെറിയ തോതിൽ സ്വന്തമായും ഇവർ കൂവ കൃഷി ചെയ്തു വരുന്നു. അങ്ങനെ സംഭരിക്കുന്ന കൂവ അരച്ച് ഉണക്കി പൊടിയാക്കും. അത് മികച്ച നിലവാരത്തിൽ പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.
കോവിഡ് മഹാമാരി എല്ലാ മേഖലകളിലും പ്രതിസന്ധി തീർത്തപോലെ വിന്റർ ഗ്രീനിനെയും ബാധിച്ചു. പക്ഷേ ഈ സംഘം പതറാതെ പിടിച്ചുനിന്നു. ഇപ്പോൾ മികച്ച രീതിയിൽ ഉത്പാദനവും വിപണനവും തുടരുന്നു. ട്രൈബൽ മേളകളും, കുടുംബശ്രീ മേളകളും വഴിയാണ് പ്രധാനമായും വിന്റർ ഗ്രീൻ കൂവപ്പൊടിയുടെ വിപണനം. കുട്ടമ്പുഴ, മാമലക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും കേട്ടറിഞ്ഞ് യൂണിറ്റ് തേടിയെത്തി പൊടി വാങ്ങാറുമുണ്ട്. ഏറെ ഔഷധ ഗുണങ്ങളുള്ള കൂവപ്പൊടി കുട്ടികളും സ്ത്രീകളുമാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഊർജ്ജ ദായകമായ ഭക്ഷണം (എനർജി ഗിവിങ് ഫുഡ്) എന്ന നിലയിൽ കൂവപ്പൊടി ഷെയ്ക്കിനും കൂവപ്പായസത്തിനുമെല്ലാം നിലവിൽ പ്രിയമേറുകയാണ്. ശരീര ഭാരം നിയന്ത്രിക്കുന്നവരുടെ (ഡയറ്റ് കൺട്രോൾ) ഭക്ഷണക്രമത്തിലും കൂവ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്.
വിന്റർ ഗ്രീൻ കൂവപ്പൊടിയുടെ കൂടുതൽ വിവരങ്ങൾക്ക് 89436 86680 എന്ന നമ്പറിൽ ബന്ധപ്പെടാം.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...

NEWS

കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു. തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി...

CRIME

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച്...

error: Content is protected !!