കോതമംഗലം : കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ, കാരിത്താസ് ഇന്ത്യ, കേരള കേരള സോഷ്യൽ സർവീസ് ഫോറം, കാത്തലിക് മിഷൻ, ഓസ്ട്രേലിയയിലെ മെൽബൺ രൂപത എന്നിവയുടെ സഹകരണത്തോടെ കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന കോവിഡ് മെഡിക്കൽ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബിഷപ്പ് മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
കോവിഡ് എന്ന മഹാമാരിക്കെതിരെ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ബിഷപ്പ് ആഹ്വാനം ചെയ്തു. കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള കുട്ടമ്പുഴ മേഖലയിലെ ഉരുളൻ തണ്ണി ഇടവക വികാരി ഫാദർ പൗലോസ് നേടും തടത്തിന് കിറ്റുകൾ കൈമാറിയാണ് ഉത്ഘാടനം നടത്തിയത്.
യോഗത്തിൽ വച്ച് കാരിത്താസ് ഇന്ത്യയിൽ നിന്നും ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററിൻ്റെ സ്വിച്ച് ഓൺ കർമവും ബിഷപ്പ് നിർവഹിച്ചു. രൂപത വികാരി ജനറാൾ മോൺസിജർ ഫ്രാൻസിസ് കീരംപാറ അധ്യക്ഷത വഹിച്ചു.
കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. സിറിയക് ഞാളൂർ രൂപത പ്രോക്യുറേറ്റർ ഫാദർ ജോസ് പുൽപ്പറമ്പിൽ, മീഡിയ ഡയറക്ടർ ഫാ.ജെയിംസ് മുണ്ടോളിക്കൽ, മുനിസിപ്പൽ കൗൺസിലർ അഡ്വ .ഷിബു കുര്യാക്കോസ് , കോർഡിനേറ്റർമാരായ ജോൺസൺ കറുകപ്പിള്ളിൽ, ജിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. രൂപതയിലെ കോവിഡ് ബാധിതരായ 100 കുടുംബങ്ങൾക്കാണ് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നത് ഒരു കിറ്റിൽ പൾസ് ഓക്സിമീറ്റർ ,ടെർമോ മീറ്റർ , മാസ്ക്കുകൾ സാനിറ്റൈസർ , ഹാൻ്റ് വാഷ്, Vaporizer എന്നീ ആറ് ഐറ്റങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .