കോതമംഗലം : കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിൽ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.എളബ്ലാശ്ശേരി, വെള്ളാരംകുത്ത് ആദിവാസി കോളനികളിലാണ് ആദ്യ ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. കുട്ടമ്പുഴയിൽ നിന്നും പ്രസ്തുത കോളനികളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയിൽ മറ്റ് കോളനികളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് എം എൽ എ അറിയിച്ചു.
