കവളങ്ങാട് : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി കോതമംഗലം മേഖലയിൽ നടത്തിവരുന്ന ശക്തമായി റെയ്ഡുകളുടയും പരിശോധനകളുടെയും ഭാഗമായി കഴിഞ്ഞദിവസം കോതമംഗലം എക്സൈസ് സർക്കീൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും അടിവാട് നെല്ലിമറ്റം റോഡിലൂടെ പെട്രോൾ നടത്തി വരുന്നതിനിടയിൽ കുത്തുകുഴി മാരമംഗലം സെൻ്റ് ജോർജ് പള്ളിയുടെ സമീപത്തു നിന്നും 200 മീറ്റർ വടക്കുമാറി സംശയാസ്പദമായി ഒരു കാർ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 335 ഗ്രാം ഹാഷിഷ് ഓയിലുമായീ ക്രിസ്റ്റിൻ ജോസ് എന്ന ആളെ കണ്ടെത്തി ഒരു NDPട കേസ്സ് എടുത്തു. പ്രതി ക്രിസ്റ്റിൻ ജോസ് മൂന്നാഴ്ച മുമ്പ് ബിൻ്റോ എന്ന അങ്കമാലി സ്വദേശിയിൽ നിന്നും ഒരു കിലോ ഹാഷിഷ് ഓയിൽ ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും എന്നും ടിയാൻ ചെറിയ കുപ്പികളിൽ ആക്കി 500,1000,2000 രൂപക്ക് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണ്. പ്രതിക്ക് ഹാഷിഷ് ഓയിൽ നൽകിയ അങ്കമാലി സ്വദേശിയെ പറ്റിയുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം മാമലക്കണ്ടത്ത് നിന്നും കോതമംഗലം കോളേജ് ജംഗഷനിലെ ഒരു കെട്ടിടത്തിൽ നിന്നുമായി 10 കിലോ ഗഞ്ചാവ് കണ്ടെടുത്ത് രണ്ട് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതാണ്. എക്സൈസ് പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാവിനൊപ്പം പ്രേവന്റിവ് ഓഫീസർ നിയാസ്, ഗ്രേഡ് പ്രേവന്റിവ് ഓഫീസർ സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിമ്മി, എൽദോ കെ സി, ഡ്രൈവർ എംസി ജയൻ എന്നിവർ ഉണ്ടായിരുന്നു.