കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി കുത്തുകുഴിയിൽ ജോസ് നഗർ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് കൗൺസിലർ റോസിലി ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എൽദോസ് പോൾ,സി പി ഐ എം ഏരിയ കമ്മിറ്റിയംഗം കെ പി മോഹനൻ,സി പി മുഹമ്മദ്,ഇ വി രാധാകൃഷ്ണൻ,മനു ബാബു,ബേസിൽ തോമസ്,അനിയൻകുഞ്ഞ്, പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
