കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയുടെ ഒന്നാം വാർഷികാഘോഷം മധ്യമേഖല സോണൽ ഓഫീസർ കെ ടി സെബി അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് നിന്ന് മാത്രം ഇതുവരെ 315 ട്രിപ്പുകളിലൂടെ 20,956 സംതൃപ്തരായ യാത്രക്കാരിൽ നിന്നും 1,02,80,718 രൂപയുടെ അധിക വരുമാനവും കെ എസ് ആർ ടി സി ക്ക് നേടിക്കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.
ജംഗിൾ സഫാരിക്ക് പുറമേ ചതുരംഗപ്പാറ, മലക്കപ്പാറ,നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര,സാഗരറാണി ബോട്ട് യാത്ര,ആലപ്പുഴ ഹൗസ് ബോട്ട് എന്നീ യാത്രകളും കോതമംഗലം കെ എസ് ആർ ടി സി യിൽ നിന്നും നടത്തുന്നുണ്ട്.ചടങ്ങിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ക്ലസ്റ്റർ ഓഫീസർ പി എ അഭിലാഷ്,ജനറൽ സി ഐ അനസ് ഇബ്രാഹിം,എം വി ഐ റ്റി എം ഇബ്രാഹിംകുട്ടി,അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ ജി ജയകുമാർ,എ റ്റി ഓ ഷിബു എ റ്റി,ആദ്യ യാത്രക്കാരനായിരുന്ന പ്രൊഫ. ബെന്നി ചെറിയാൻ,എ ഡി ഇമാരായ വി പി റഷീദ്,ജോൺസൺ തോപ്പിൽ,എറണാകുളം ബി റ്റി സി കോ ഓർഡിനേറ്റർ ഓ പി അനൂപ്,ട്രേഡ് യൂണിയൻ പ്രതിനിധികളായ എ ഡി സിമോൻ,പ്രീറ്റ്സി പോൾ,എ എൻ രാജേഷ്,കെ പി സാജു,അനസ് മുഹമ്മദ്, എറണാകുളം ബി റ്റി സി കോ ഓർഡിനേറ്റർ എൻ ആർ രാജീവ്,കെ എസ് ആർ റ്റി സി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.കെ എസ് ആർ ടി സി യുടെ ഏറ്റവും പുതിയ ട്രിപ്പായ കോതമംഗലം – ഗവി ട്രിപ്പ് ഡിസംബർ നാലാം തീയതി മുതൽ ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു.