കോതമംഗലം : കൊച്ചി- ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം, ചീയപ്പാറക്ക് സമീപം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു. പോലീസ്, ഫയർ ഫോഴ്സ് സ്ഥലത്തെത്തികൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കൾ രാവിലെ മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസ് 6:45ലോടുകൂടിയാണ് ആണ് കൊക്കയിലേക്ക് മറിഞ്ഞു അപകടത്തിൽ പെട്ടത്. മരത്തിൽ തങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. സൈഡ് കൊടുക്കുന്നതിനിടയിൽ തിട്ട ഇടിഞ്ഞതാണ് അപകടകാരണമെന്ന് അനുമാനിക്കുന്നു. ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ നേരിയമംഗലം , കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് മരണപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
