Connect with us

Hi, what are you looking for?

CHUTTUVATTOM

ഏകീകരണം പൊതുവിദ്യാഭ്യാസമേഖലയെ തകർക്കും:- കെ പി എസ് ടി എ

കോതമംഗലം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ കലുഷിതമാക്കുന്ന, ദിശാബോധമില്ലാത്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് കെ പി എസ് ടി എ കോ തമംഗലം ഉപ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രൈമറി- സെക്കൻഡറി -ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലകളെ ധൃതി പിടിച്ച് ,യാതൊരു വിധ ചർച്ചകളും നടത്താതെ ഏകപക്ഷീയമായി ഏകീകരണം നടപ്പാക്കുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു . കുട്ടികളുടെ പ്രവേശനം, അധ്യാപകരുടെ പുനർവിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഖാദർകമ്മിറ്റി പ്രതിലോമകരമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത് . ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിഞ്ഞ് പൊതു വിദ്യാഭ്യാസമേഖലയിലെ അധ്യാപക സംഘടനകളുമായു൦, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായു൦ കൂടിയാലോചനകൾക്ക് തയ്യാറാകണം .

കോഴിപ്പിള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ഉദ്ഘാടനം ചെയ്തു . ഉപ ജില്ലാ പ്രസിഡണ്ട് എ. മാധവൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മിറ്റി അംഗം വിൻസൻറ് ജോസഫ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് റഷീദ് ടി. എസ് ട്രഷറർ ജോൺ പി പോൾ ,ജില്ലാ സെൽ കൺവീനർ ഫ്രാൻസിസ് പുന്നോളിൽ,നോബിൾ വർഗീസ് ,ജോസഫ് .കെ ജോസ് ,ബിജു എം പോൾ ,എൽദോ കുര്യാക്കോസ് ,തോംസൺ പി. ജോസ്, മെജോ ജോസ് എന്നിവർ പ്രസംഗിച്ചു .
ഭാരവാഹികളായി സിജു ഏലിയാസ് (പ്രസിഡൻറ് ),ബേസിൽ ജോർജ് (സെക്രട്ടറി )ബോബിൻ ബോസ്( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു .

 

ഫോട്ടോ ക്യാപ്ഷൻ :

കെ പി എസ് ടി എ കോതമംഗലം സബ് ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു .വിൻസൻറ് ജോസഫ് ,ടി .എസ്. റഷീദ് ,എ .മാധവൻ ,ഫ്രാൻസിസ് പുന്നൊളിൽ,ജോൺ പി. പോൾ എന്നിവർ സമീപം .

You May Also Like