Connect with us

Hi, what are you looking for?

NEWS

“ലഹരിക്കെതിരെ മനുഷ്യമതിൽ ” : കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് വരെ മനുഷ്യമതിൽ തീർത്തു.

കോതമംഗലം : മദ്യം – മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ “ലഹരിക്കെതിരെ മനുഷ്യമതിൽ ” എന്ന പ്രോഗ്രാം കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് പരിസരം വരെ മനുഷ്യമതിൽ തീർത്തു.നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും,കൗൺസിലർമാരും, പൊതു ജനങ്ങളും,വ്യാപാര വ്യവസായി പ്രതിനിധികളും, അധ്യാപകരും, നഗരസഭാ ഉദ്യോഗസ്ഥരും മനുഷ്യമതിലിൽ പങ്കാളികളായി.ലഹരി വിരുദ്ധ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ലഹരി വിരുദ്ധ സന്ദേശം നൽകി.

നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,സിജോ വർഗീസ്,കൗൺസിലർമാരായ മിനി ബെന്നി,അഡ്വക്കേറ്റ് ജോസ് വർഗീസ്,സിബി സ്കറിയ,എൽദോസ് പോൾ,ലിസി പോൾ,സിന്ധു ജിജോ,റോസിലി ഷിബു,പി ആർ ഉണ്ണികൃഷ്ണൻ,നോബ് മാത്യു,ഭാനുമതി ടീച്ചർ,വിദ്യാ പ്രസന്നൻ,നിഷ ഡേവിസ്,റിന്‍സ് റോയ്,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,പ്രവീണ ഹരീഷ്,സൈനുമോൾ രാജേഷ്,അഡ്വക്കേറ്റ് സിജു എബ്രഹാം,ഷമീർ പനക്കൽ,ബബിത മത്തായി,ഷിനു കെ എ,ജൂബി പ്രതീഷ്,വത്സ മാത്യു,ഏലിയാമ്മ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും നഗരസഭ സെക്രട്ടറി അൻസൽ ഐസക് നന്ദിയും രേഖപ്പെടുത്തി.ആന്റി നർക്കോട്ടിക് ക്ലബ്ബ് അംഗങ്ങളായ അൽഫോൻസാ റെജി,അർച്ചന എം നമ്പ്യാർ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...