കോതമംഗലം : കോതമംഗലത്ത് ഓടി കൊണ്ടിരുന്ന കാറിന് ഇന്ന് വെളുപ്പിനെ തീപിടിച്ചു. ഇന്ന് രാവിലെ അഞ്ചരക്കായിരുന്നു സംഭവം. കോഴിപ്പിള്ളി മഠത്തിന് സമീപമെത്തിയപ്പോഴാണ് കാർ കത്തിയത്. ഓട്ടത്തിനിടയിൽ കാർ പുകയുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി പുറത്തിറങ്ങി അഗ്നി രക്ഷാ സേനയെ അറിയിക്കുകയായിരുന്നു. കോതമംഗലത്ത് നിന്നും ഗ്രേഡ് മെക്കാനിക്ക് കെ.എൻ ബിജുവിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. കെ.പി ഷമീർ, ഡി.റെജി, ആർ എച്ച് വൈശാഖ് എന്നിവരും സംഘത്തിലുണ്ടയിരുന്നു.