കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ ഉള്ള വലിയ അക്വേഷ്യാ മരങ്ങൾ അടിയന്തിര നടപടി സ്വീകരിച്ച് മുറിച്ചു മാറ്റണം എന്ന് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ആവശ്യപ്പെട്ടു. മഴക്കാലത്ത് വേര് കെട്ടുപോയ മരങ്ങൾ കടപുഴകി റോഡിന് കുറുകെ വീഴുന്നത് പതിവാണ്. തലനാരിഴയ്ക്കാണ് പലരും ഒരപകടത്തിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. മൺസൂൺ കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വനഭൂമിയിൽ ഇത്തരത്തിൽ ജീർണ്ണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ചുനീക്കി ജീവനു ഭീക്ഷണിയില്ലാതെ സഞ്ചരിക്കുന്നതിന് അനുവദിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
