കോട്ടപ്പടി : കോതമംഗലത്തെ കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞ വ്യക്തിത്വവും, M.A. ആർട്സ് കോളേജ് Retd. പ്രിൻസിപ്പലും, കോതമംഗലം ആർട്സ് & ലിറ്റററി അസോസിയേഷൻ(കല), YMCA എന്നിവയുടെ സ്ഥാപക അംഗവുമായ Prof. T. M. പൈലി (86), ആയത്തുകുടി, മതിരപ്പിള്ളി നിര്യാതനായി. സംസ്കാരം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ നടത്തി. ദീർഘകാലം കോതമംഗലം എം എ കോളജിൽ അദ്ധ്യാപകനായും 1982 മുതൽ 1990 വരെ പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചിരുന്നു. ഇടതു പക്ഷ സഹയാത്രികനും രാഷ്ട്രീയ – സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനും ആയിരുന്നു. ഭാര്യ: സാലി കോട്ടപ്പടി കൊറ്റാലിൽ കുടുംബാംഗം. മക്കൾ: പരേതനായ അനിൽപോൾ,
ഡോ. അനിത പോൾ (ബഹ്റൈൻ ), സുനിൽ മാത്യു പോൾ (ബാംഗ്ലൂർ ). മരുമക്കൾ : ഡോ. സാബു സാമുവൽ തോമസ് (ആലുവ), ഡോ. റിയ സുനിൽ (ബാംഗ്ലൂർ).
ഇന്ന് രാവിലെ എട്ട് മണിക്ക് കളമശ്ശേരി രാജഗിരി ഹോസ്പിറ്റലിൽ വെച്ചാണ് പ്രിയ അധ്യാപകൻ മരണമടഞ്ഞത്. ഹൃദയ സ്തംഭനം ആയിരുന്നു മരണകാരണം. രണ്ടുതവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. ‘നവതികഴിഞ്ഞ ഭാഗ്യശാലികൾ ‘ മനുഷ്യമതം’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കോതമംഗലം നിയമ സഭാ മണ്ഡലത്തിൽ നിന്നും 1987 ലും 1991 ലും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.