കോതമംഗലം: കോട്ടപ്പടി- പ്ലാമുടിയിൽ തകർന്നു കിടക്കുന്ന റോഡിൽ ഇന്റർലോക്ക് വിരിച്ച് നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണി എം എൽ എ അറിയിച്ചു. പ്ലാമുടി ഊരുംകുഴി റോഡിൽ കല്ലുമല (പ്ലാമുടി ഇറക്കം )ഭാഗത്ത് 300 മീറ്റർ നീളത്തിൽ പൂർണമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. ടി 300 മീറ്റർ പ്രദേശത്ത് ഇന്റർലോക്ക് വിരിക്കുന്നതിനും ഇരു സൈഡിലും ഐറിഷ് ഡ്രൈൻ ഉൾപ്പെടെ നിർമ്മിക്കുന്നതിനുമായിട്ടാണ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു
