Connect with us

Hi, what are you looking for?

NEWS

കോതമംഗലം-കോട്ടപ്പടി, കുറുപ്പംപടി-കൂട്ടിക്കൽ-വാവേലി-പടിപ്പാറ  റോഡ് മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.

കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി  കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി,കുറുപ്പംപടി – കൂട്ടിക്കൽ – വാവേലി – പടിപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫെറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 17 കിലോ മീറ്ററോളം വരുന്ന റോഡ് 15 കോടി രൂപ മുടക്കി ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിലാണ് നവീകരിച്ചത്. വൈറ്റില ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ദീപു എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ മുൻ എം പി അഡ്വ. ജോയ്സ് ജോർജ്,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ,കെ എ ജോയി,ടി എം വർഗീസ്,പഞ്ചായത്ത്‌ മെമ്പർമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംസാരിച്ചു.മൂവാറ്റുപുഴ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ ടി സ്വാഗതവും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരിജ എൻ പി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

error: Content is protected !!