കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4,50,000/- രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിലെ ഹെൽത്ത് സെന്റർ – കൊച്ചുപുരയ്ക്കൽ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,പഞ്ചായത്ത് മെമ്പർമാരായ പി പി കുട്ടൻ,എയ്ഞ്ചൽ മേരി ജോബി,എം എസ് ബെന്നി,ജോബി കുര്യപ്,കുര്യൻ തെക്കെകുന്നേൽ എന്നിവർ സംസാരിച്ചു.
