കോതമംഗലം: കോതമംഗലം മിനി സിവില്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ കോതമംഗലം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടസ് ജില്ലാ കമ്മീഷണര്‍ ജോര്‍ജ് ജോണ്‍ അധ്യക്ഷനായി. തഹസിൽദാര്‍ റേച്ചല്‍ കെ വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. എം കെ ജാന്‍സി,സി വി ജേക്കബ്ബ്,സി എസ് സുധീഷ് കുമാര്‍,ബേബി ജോര്‍ജ്,എം വി ജോര്‍ജ്,പി എന്‍ ഐഷാ ബീവി,കെ ജെ ജോസഫ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
