കോതമംഗലം :- ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്തി കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി,റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസി ജോസഫ്,ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ സിനി ബിജു,ജിജോ ആന്റണി,മഞ്ജു സാബു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയി,പി ടി ബെന്നി,എം എസ് എൽദോസ്,അഡ്വക്കേറ്റ് പോൾ ഡേവിസ് മുണ്ടക്കൽ,എ റ്റി പൗലോസ്,പ്രൊഫസർ എ പി എൽദോ,ബേബി പൗലോസ്,പി കെ മൊയ്തു,ജോസ് കൂവള്ളൂർ,സി പി ജമാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ കളക്ടർ ജാഫർ മാലിക് ഐ എ എസ് സ്വാഗതവും മുവാറ്റുപുഴ ആർ ഡി ഓ പി എൻ അനി നന്ദിയും പറഞ്ഞു.സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.