Connect with us

Hi, what are you looking for?

NEWS

കുടുബാരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ധര്‍ണ്ണ.

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്ത് LDF ഭരണ സമിതിക്കെതിരെ UDF കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ സമരം നടത്തി. കുടിവെള്ള പദ്ധതി കഴിഞ്ഞ തവണ UDF ഭരണ സമിതി അട്ടിമറിച്ചു എന്നാരോപിച്ച് അധികാരത്തിൽ വന്നവർ ഇതുവരെ ഈ പദ്ധതിക്കായി ചെറുവിരൽ അനക്കിയിട്ടില്ല. പുന്നേക്കാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻമ്പ് പ്രഖ്യാപിച്ചെങ്കിലും ഒരു വർഷമായി ഇതുവരെ ഒരു മാറ്റവുമില്ല തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ സമരം നടത്തിയത്.

UDF കീരംപാറ മണ്ഡലം ചെയർമാൻ ശ്രീ.ബിനോയി മഞ്ഞുമ്മേക്കുടിയിൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ UDF ജില്ലാ കൺവീനർ ശ്രീ : ഷിബു തെക്കുംപുറം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. UDF നേതാക്കളായ ശ്രീ. ജോമി തെക്കേക്കര . ശ്രീ.C J എൽദോസ് , ശ്രീ. ജോജി സ്കറിയ, ശ്രീ മാമച്ചൻ ജോസഫ് ,ശ്രീ. A P എൽദോസ് , ശ്രീ. ഗോപി മുട്ടത്ത് തുടങ്ങിയർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. UDF ബ്ലോക്ക് / മണ്ഡലം ഭാരവാഹികൾ പ്രവർത്തകർ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...