Connect with us

Hi, what are you looking for?

NEWS

പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായി പറയപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും വിസർജ്ജ്യവും കണ്ടെത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. മാറിക കോലടി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. എറണാകുളം ഇടുക്കി ജില്ലകളോട് അതിർത്തി പങ്കിടുന്ന ഭാഗങ്ങളാണ് മാറിക വഴിത്തല പ്രദേശങ്ങൾ. പത്തു കിലോമീറ്റർ അപ്പുറം കരിങ്കുന്നം ഭാഗത്ത് പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ മാറിക അമ്പാട്ടുകണ്ടം, വഴിത്തല ഭാഗത്തുള്ളവർ ആശങ്കയിലാണ്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...