കോതമംഗലം: മാതൃകാ കർഷകനായ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് V.C ചാക്കോയുടെ നാടുകാണിയിലെ കൃഷിയിടത്തിൽ കൃഷിയിറക്കി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകരും ഉദ്യോഗസ്ഥരും കൃഷിയിൽ പങ്കാളികളായി. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകുന്നതിന് മുമ്പും ഇപ്പോഴും മുഴുവൻ സമയ കർഷകനാണ് V.C ചാക്കോ. ഏക്കറുകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് വിവിധ കൃഷികൾ നടത്തി വരുന്നതിനിടയിലാണ് പഞ്ചായത്തിൻ്റെ സാരഥ്യം ചാക്കോ ഏറ്റെടുത്തത്. കാർഷിക മേഖല നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും കൂടുതൽ പേർ കൃഷിയിലേക്ക് കടന്നു വരണമെന്ന് പ്രസിഡൻ്റ് VC ചാക്കോ പറഞ്ഞു. പദ്ധതിയുടെ കീരംപാറ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ എം ബഷീർ നിർവഹിച്ചു.
