Connect with us

Hi, what are you looking for?

NEWS

ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്

കവളങ്ങാട് :  കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസം ഇരിങ്ങാലക്കുട സ്വദേശി പള്ളി വികാരി ഓടിച്ച ബൊലോറോ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയും കോൺഗ്രീറ്റ് ബിൽഡിങ്ങിന്റെ സംരക്ഷണഭിത്തി പകുതിയോളം തകർന്ന് വീഴുകയും ബാക്കിയുള്ള ഭിത്തികൾ വാർക്കയിൽ നിന്ന് വിണ്ട് കീറി അകന്ന് നിൽക്കുകയാണ്. കോൺ ഗ്രീറ്റ് തൂണുകളില്ലാതെ പഴയകാലത്തെ ഭിത്തിയിൽ വച്ച് വാർത്ത ബിൽഡിങ്ങായത് മൂലം സംരക്ഷണഭിത്തി തകർന്നതോടെ ഏത് സമയത്തും നിലംപൊത്താം. തേങ്കോട്, വെള്ളാമകുത്ത് പ്രദേശവാസികളും നിത്യേന ഊന്നുകൽ മൃഗാശുപത്രി ലെത്തുന്നവരടക്കം നൂറ് കണക്കിനാളുകൾ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്ന് സമീപ പ്രദേശത്ത് വൃക്ഷങ്ങൾ ഒന്നുമില്ലാത്തത് മൂലം തകർന്ന നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളി കയറുന്നത് കാണുമ്പോൾ തന്നെ ഭയം തോന്നും. ആയതിനാൽ വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എത്രയും പെട്ടെന്ന് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്.) കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. സി.കെ.നാരായണൻ ,സോമൻ കളരിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: ഭീതി പരത്തി എപ്പോൾ വേണമെങ്കിലും തകർന്ന് വീഴുന്ന അവസ്ഥയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം. ഉള്ളിൽ ക്ഷീണിതനായ കാൽനടയാത്രക്കാരൻ വിശ്രമിക്കുന്നു.

You May Also Like

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...