കവളങ്ങാട് : ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കവളങ്ങാട് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണ സമ്യദ്ധി 27 മുതൽ 30 വരെ ഊന്നുകൽ ടൗണിൽ ആരംഭിച്ചു. പൊതു വിപണിയേക്കാൾ 30 ശതമാനം വില കുറച്ച് പച്ചക്കറികൾ ഉപഭോക്താക്കൾക്ക് നൽകുകയും കർഷകരുടെ ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ 10 ശതമാനം വില കുട്ടി സംഭരിക്കുക എന്നതാണ് ഓണ വിപണിയുടെ പ്രധാന ലക്ഷ്യം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോഷി കുര്യാക്കോസ്, കാർഷിക വികസന സമിതിയംഗങ്ങളായ യു.കെ. കാസിം, ജോസ് അറയ്ക്കക്കുടി, കുര്യൻ കുര്യൻ, വി.കെ. ജിൻസ്, വി.കെ.ദീപ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഉമാമഹേശ്വരി എം.ഡി. സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ റ്റി.യു. പ്രസാദ് നന്ദിയും പറഞ്ഞു. കർഷകരും ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
