കോതമംഗലം : ഒക്ടോബർ 02 ആം തീയതി ഉച്ചയക്ക് 02.00 മണി മുതൽ ഒക്ടോബർ 3 ആം തീയതി ഉച്ചയ്ക്ക് 02.00 മണി വരെ PO ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹന ഗതാഗതവും റോഡ് സൈഡി ലുള്ള പാർക്കിംഗും നിരോധിച്ചിരിക്കുന്നു.
• ഹൈറേഞ്ച് ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്കുളള വാഹനങ്ങൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡു വഴി തങ്കളം ജംഗ്ഷൻ എത്തുന്നതിനു മുൻപായി ആലുംമാവ് – കുരൂർ റോഡിൽക്കൂടി തൃക്കാരിയൂർ റോഡിൽ പ്രവേശിച്ച് തങ്കളം സൺഡേ സ്ക്കൂളിന് സമീപമുള്ള ആലുംമാവ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുഴിയിലെത്തി പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ടതും ചെറിയ വാഹനങ്ങൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡിലെ മലയിൻകീഴ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബ്ലോക്ക് ഓഫീസ് റോഡിലൂടെ തൃക്കാരിയൂരിൽ വഴി നെല്ലിക്കുഴിയിൽ എത്തി പോകേണ്ടതുമാണ്.
• ഹൈറേഞ്ച് ഭാഗത്തു നിന്നും മുവ്വാറ്റുപുഴ ഭാഗത്തേക്കുളള വാഹനങ്ങൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡു വഴി തങ്കളം ജംഗ്ഷനിൽ എത്തി AM റോഡ് ക്രോസ് ചെയ്ത് നേരെ MA കോളേജ് റോഡു വഴി വിമലഗിരി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുവ്വാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
• പെരുമ്പാവൂർ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേ ക്കുള്ള വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം – കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
• മുവ്വാറ്റുപുഴ ഭാഗത്തു നിന്നും ഹൈറേഞ്ച്, ഭൂതത്താൻകെട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തങ്കളം – MA കോളേജ് റോഡു വഴി തങ്കളം ജംഗ്ഷനിൽ എത്തി AM റോഡ് ക്രോസ് ചെയ്ത് നേരെ തങ്കളം – കോഴിപ്പിള്ളി ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.
• മുവ്വാറ്റുപുഴയിൽ നിന്നും ഹൈറേഞ്ച് ഭാഗത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്ര വാഹനങ്ങൾ പുതുപ്പാടി – വാരപ്പെട്ടി – അടിവാട് – ഊന്നുകൽ റോഡിൽക്കൂടി പോകേണ്ടതാണ്.
• പോത്താനിക്കാട് നിന്നും മുവ്വാറ്റുപുഴ ഭാഗത്തേക്കും തിരിച്ചും പോകുന്ന ഹെവിവാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ വാട്ടർ അഥോറിറ്റി – MA കോളേജ് റോഡിലൂടെ പോകേണ്ടതാണ്
• ഹൈറേഞ്ച്, ചേലാട് ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന KSRTC, പ്രൈവറ്റ് ബസ്സുകൾ അരമനപ്പടി ബൈപ്പാസ് ജംഗ്ഷനിൽ ആളെ ഇറക്കി ബൈപ്പാസ് റോഡിന്റെ കിഴക്കു ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കോഴിപ്പിള്ളി – തങ്കളം ബൈപ്പാസ് റോഡു വഴി പോകേണ്ടതുമാണ്.
• പെരുമ്പാവൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന KSRTC, പ്രൈവറ്റ് ബസ്സുകൾ നങ്ങേലിപ്പടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തങ്കളം കാക്കനാട് റോഡിലൂടെ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.
• തൃക്കാരിയൂർ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന KSRTC, പ്രൈവറ്റ് ബസ്സുകൾ തങ്കളം ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.
• മുവ്വാറ്റുപുഴ ഭാഗത്തു നിന്നും കോതമംഗലത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന KSRTC, പ്രൈവറ്റ് ബസ്സുകൾ തങ്കളം – MA കോളേജ് റോഡു വഴി വന്ന് തങ്കളം കാക്കനാട് റോഡിൽ നാലുവരി പാത അവസാനിക്കുന്നിടത്ത് ആളെ ഇറക്കി അവിടെ നിന്നു തന്നെ ട്രിപ്പ് ആരംഭിക്കേണ്ടതുമാണ്.
*പാർക്കിംഗ്*
വലിയ വാഹനങ്ങൾ തങ്കളം – കാക്കനാട് റോഡിന്റെ ഇരുവശങ്ങളിലും വാഹനഗതാഗതത്തിന് തടസം വരാത്തവിധം പാർക്ക് ചെയ്യേണ്ടതും ചെറിയവാഹനങ്ങൾ തങ്കളം – കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ വടക്കരികിൽ പാർക്കിംഗിനായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും, മലയിൻകീഴിനും അരമനപ്പടിക്കും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലും, സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയുടെ കോംമ്പൌണ്ടിലും കിഴക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ശോഭന സ്ക്കൂൾ ഗ്രൌണ്ടിലും ആയി പാർക്ക് ചെയ്യേണ്ടതുമാണ് തങ്കളം – കോഴിപ്പിള്ളി ബൈപ്പാസ് റോഡിന്റെ തെക്കുഭാഗത്ത് ഒരു കാരണവശാലും പാർക്ക് ചെയ്യാൻ പാടുള്ളതല്ല.