കോതമംഗലം: കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കുന്നത്തുനാട് ചേരാനല്ലൂർ പെരിയ പറമ്പിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത് (34)രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിലായത്
കോതമംഗലം എക്സ്സൈസ് സർക്കിൾ പാർട്ടി നെല്ലിക്കുഴി എച്ചിത്തൊണ്ടു ഭാഗത്തു കൂടി വരവേ എക്സ്സൈസ് ജീപ്പ് കണ്ടു വണ്ടി അതിവേഗം ഓടിച്ചു പോകാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ആണ് പ്രതിയുടെ കൈവശം നിന്നു കഞ്ചാവ് കണ്ടെടുത്തത്.
പ്രതി രഞ്ജിത് കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ വ്യാപകമായി ചില്ലറ വില്പനയും കിലോ കണക്കിനും കഞ്ചാവ് വിറ്റിരുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ട്,. പ്രതി ക്വാറ്റേഷൻ സംഘത്തെ ഉപയോഗിച്ച് ഭീഷണി പെടിത്തിയും മറ്റുമാണ് ചേരാനല്ലൂർ പ്രദേശത്തു കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ നിയാസ് ഗ്രേഡ് പി ഓ സിദ്ധിക്ക് സിഇഒ മാരായ സുനിൽ, ജിമ്മി, എൽദോ, ബേസിൽ, ഉമ്മർ, ഡ്രൈവർ ബിജു പോൾ എന്നിവർ റെയ്ഡ് നു നേതൃത്വം നൽകി.