കോതമംഗലം : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 ആശാവർക്കർമാരെയും പാലിയേറ്റിവ് നേഴ്സ്മാരെയും മൊമെന്റോയും,ഭഷ്യ – മെഡിക്കൽ കിറ്റുകളും നൽകി ആദരിച്ചു.കോതമംഗലം വൈ എം സി എ ഹാളിൽ അഡ്വ. രാജേഷ് രാജന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കോതമംഗലം എം എൽ എ ആന്റണി ജോൺ ഉൽഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജോർജ് എടപ്പാറ സ്വാഗതവും മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, പ്രതിപക്ഷ നേതാവ് എ. ജി ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ കെ. വി തോമസ്, കെ. എ നൗഷാദ്, ബിൻസി സിജു വാർഡ് കൗൺസിലർ വത്സ ജോർജ്, ഡോ. റോയി മാലിൽ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ പ്രിൻസി എൽദോസ്, മാത്യൂസ് കെ .സി എന്നിവർ ആശംസകൾ നേർന്നു.
