കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ് ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ ഖജാൻജിയായി നിയമിതനായി. കെ പി കൃഷ്ണദാസ്, മുരളി കട്ടാഴത്ത്, കെ ആർ വേണുഗോപാൽ എന്നിവർ വൈസ് പ്രസിഡന്റമാരായും,വിമല രാധാകൃഷ്ണൻ,ജയപ്രസാദ് വൈപ്പിൻ,എം ഐ സാജു എന്നിവർ സെക്രട്ടറിമാരുമായിട്ടുള്ള ജില്ല സമിതിയുടെ പ്രഖ്യാപനമാണ് പ്രസിഡന്റ് വി എസ് സത്യൻ നിർവ്വഹിച്ചത്. ഇതിൽ കോതമംഗലം, വാരപ്പെട്ടി ഇഞ്ചൂർ സ്വദേശിയാണ് മനോജ് ഇഞ്ചുർ.
ബിജെപി ബൂത്ത് പ്രസിഡൻറ് ആയിട്ടാണ് പാർട്ടിയിൽ തുടക്കം. ബിജെപി വാരപ്പെട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി,യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി,യുവമോർച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ നിർവ്വഹിച്ചു പ്രവർത്തിച്ചു.യുവമോർച്ചയുടെ ജില്ലാ കമ്മറ്റിയിൽ രണ്ടു തവണ സ്ഥാനം വഹിച്ചു. പിന്നീട് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി,മണ്ഡലം പ്രസിഡൻറ് എന്നീ ചുമതലകളും സ്തുത്യർഹമായി നിർവ്വഹിച്ചു.
2019ലെ ലോകസഭാ ഇലക്ഷൻ സമയത്ത് പാലക്കാട് മുഴുവൻ സമയ പ്രവർത്തകനായും. ആ കാലയളവിൽ ദില്ലിയിൽ പ്രധാന മന്ത്രിയും ദേശീയ അധ്യക്ഷനും വിളിച്ചു ചേർത്ത വിസ്താരക യോഗത്തിൽ സംബന്ധിച്ചു.2020 ൽ കോന്നി ഇലക്ഷൻ വിസ്താരക് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ചതിൽ സന്തുഷ്ടനായ മനോജ് കിട്ടിയ ഉത്തരവാദിത്ത്വത്തിൽ സജ്ജീവമാകാനാണ് നീക്കം.