കോതമംഗലം: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈറേഞ്ച് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് വാണിങ്ങ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. 8 സ്ഥലങ്ങളിലായി 21 വാണിങ്ങ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,എൽദോസ് പോൾ,സിബി സ്കറിയ,റിൻസ് റോയി, ഷിബു കുര്യാക്കോസ്,ജോസ് വർഗീസ്,സിജോ വർഗീസ്,വ്യാപാര വ്യവസായികൾ,പ്രദേശവാസികൾ
എന്നിവർ പങ്കെടുത്തു.
