കോതമംഗലം : കോവിഡ് ഡ്യൂട്ടിക്ക് ശേഷമുള്ള ക്വാറന്റൈൻ നിറുത്തലാക്കിയ നടപടി പിൻവലിക്കുക, ഒഴിവുകൾ നികത്തുക, രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുക, ഗുണമേൻമയുള്ള മാസ്ക്, പി.പി.ഇ. കിറ്റ്, ഗ്ലൗസ്, സാനിറ്ററി സാമഗ്രികൾ എന്നിവ ജീവനക്കാർക്ക് അനുവദിക്കുക, ആരോഗ്യ പ്രവർത്തകരുടെ ജീവന് സംരക്ഷണം നൽകുക, ആശുപത്രി ജീവനക്കാർക്ക് പ്രത്യേക ഇൻസന്റീവ് അനുവദിക്കുക, കോവിഡ് വാർഡുകളിൽ ഡ്യൂട്ടിയിലുള്ളവരുടെ താമസ സൗകര്യം, ഭക്ഷണം തുടങ്ങിയവയിൽ ഗുണനിലവാരം ഉറപ്പു വരുത്തുക തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളിലിനു മുന്നിലും ആശുപത്രികൾക്ക് മുന്നിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധ സംഘടിപ്പിച്ചു.
കോതമംഗലം ഗവൺമെന്റ് ഹോസ്പിറ്റലിന് മുമ്പിൽ നടന്ന പ്രതിഷേധം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് ഉത്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.കെ.വിജയൻ , KGHEA ജില്ലാ കമ്മിറ്റിയംഗം സതി സി.എൻ, ഇ.പി. സാജു എന്നിവർ സംസാരിച്ചു.