കോതമംഗലം : കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ 152 ആമത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ഒരുമാസം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കോതമംഗലം ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 152 ദീപങ്ങള്‍ തെളിയിച്ചു.
കോതമംഗലം എംഎല്‍എ ശ്രീ ആന്റണി ജോണ്‍ ഉദ്ഘാടനം ചെയ്തു .കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ കെ ടോമി അധ്യക്ഷനായി. ബ്്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, പി.എം. മജീദ്, ജോമി തെക്കേക്കര, കെ.വി. തോമസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജോസ്പ്രതാബ്,് റിന്‍സ് റോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കോതമംഗലം താലൂക്കിലെ വിവിധ റസിഡന്‍സ് അസോസിയേഷനിലെ ഭാരവാഹികളും പങ്കെടുത്തു.
കോതമംഗലം ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജയിംസ് കോറമ്പേല്‍, ലഹരിവിരുദ്ധ സന്ദേശം നല്‍കി തുടര്‍ന്ന് ബഹുമാനപ്പെട്ട എംഎല്‍എയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.