കോതമംഗലം: കോതമംഗലത്തെ ആദ്യ “കെ – സ്റ്റോർ” കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാലിൽ സ്ഥിതി ചെയ്യുന്ന എട്ടാം നമ്പർ റേഷൻകടയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർമ്മാരായ ജിൻസി മാത്യു,ലിസ്സി ജോസ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ഇ ജോയി, സിറിൽദാസ്,ജയ്മോൻ ജോസ്,പി എം ശിവൻ,ബാബു എ എൻ എന്നിവർ പങ്കെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീ ബി സ്വാഗതവും കോതമംഗലം അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ തങ്കച്ചൻ കൃതജ്ഞതയും പറഞ്ഞു.തുടർച്ചയിൽ കൂടുതൽ കെ- സ്റ്റോറുകൾ മണ്ഡലത്തിൽ ആരംഭിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.
