കോട്ടപ്പടി : വാവേലി – കുളങ്ങാട്ടുകുഴി പ്രധാന റോഡിലൂടെ സഞ്ചരിക്കുന്ന സ്കൂൾ ബസ്സ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് തൂങ്ങിയ മരം കോതമംഗലം ഫയർ ഫോഴ്സ് മുറിച്ച് നീക്കി അപകടം ഒഴിവാക്കി. ഇന്ന് രാവിലെ തലനാരിഴയ്ക്കാണ് വഴിയാത്രക്കാരായ ചിലരുടെ തലയിൽ വീഴാതെ അവർ രക്ഷപ്പെട്ടത്. ഇനിയും നിരവധി മരങ്ങൾ വേരുകൾ കെട്ട് ഉണങ്ങി റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട് അതും ഉടനെ തന്നെ മുറിച്ച് മാറ്റണം എന്ന് ബിനിൽ വാവേലി ആവശ്യപ്പെട്ടു.
കോട്ടപ്പടി പഞ്ചായത്തിലെ
വാവേലി കുളങ്ങാട്ടുകുഴി പ്രധാന റോഡിൻ്റെ അരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കാലഹരണപ്പെട്ട അക്വേഷ്യാ മരങ്ങൾ മുറിച്ച് നീക്കണം എന്നുള്ള ആവശ്യം കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾ ആയി ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉന്നയിക്കുന്നതാണ്. എന്നാൽ നമ്പർ ഇടൽ വരെ പൂർത്തിയാക്കി സങ്കേതിക തടസ്സം ഉന്നയിച്ച് മറ്റ് നടപടികളിലേക്ക് വനം വകുപ്പ് കടക്കാത്ത സാഹചര്യം ആണ് നിലവിലുള്ളത്.
മനുഷ്യ വന്യജീവി സംഘർഷം പ്രദേശവാസികളെ പ്രത്യേകിച്ച് കർഷകരെ വല്ലാതെ അലട്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്, അടിക്കാട് വെട്ടൽ പോലുള്ള ദൈനംദിന ആവശ്യ പ്രവർത്തികൾ നടപ്പിലാക്കത്തത് പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഫണ്ടിൻ്റെ അഭാവം ആണ് പലപ്പോഴും പല കാര്യങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നത് എന്നാണ് ഒരു ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞത് എന്നും എന്നാൽ നിത്യ സഞ്ചാരം ഉള്ള റോഡിൽ വന്യജീവികൾ വട്ടം ചാടാൻ ഉള്ള സാധ്യതകൾ ഉള്ളതുകൊണ്ട് തന്നെ അടിക്കാട് ഒരു വലിയ കാഴ്ച്ച പ്രശ്നം പ്രധാന വെല്ലുവിളിയായി ഉയർത്തുന്നുണ്ട് അതുകൊണ്ട് ഉടനെ തന്നെ അടിക്കാട് നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെയും പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ കൂടി സഹായം അഭ്യർത്ഥിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള കൂടിയാലോചനകൾ ഉണ്ടാകണം എന്നും പൊതുപ്രവർത്തകനായ ബിനിൽ വാവേലി പറഞ്ഞു.